ഇത് ചരിത്രം,ആഴ്സണലിനായി അരങ്ങേറ്റം കുറിച്ച് പതിനഞ്ച് വയസ്സുകാരൻ!
ഒരല്പം മുമ്പ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ആഴ്സണലിന് തകർപ്പൻ വിജയം നേടാൻ സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ ബ്രന്റ് ഫോർഡിനെ പരാജയപ്പെടുത്തിയത്.വില്യം സാലിബ,ഗബ്രിയേൽ ജീസസ്,ഫാബിയോ വിയേര എന്നിവരാണ് ഗോളുകൾ നേടിയത്.
എന്നാൽ ഈ മത്സരം ചരിത്രത്തിൽ ഇടം നേടിയത് മറ്റൊരു കാര്യത്തിലാണ്. അതായത് കേവലം 15 വയസ്സുള്ള ഏഥൻ ന്വനേരി ഈ മത്സരത്തിൽ ഗണ്ണേഴ്‌സിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. പ്രീമിയർ ലീഗ് മത്സരത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആണ് ഇപ്പോൾ ന്വനേരി സ്വന്തമാക്കിയിട്ടുള്ളത്.
Watch Arsenal keeper Aaron Ramsdale push 15-year-old debutant Ethan Nwaneri towards the travelling supporters after the talented teen is too modest to take any acclaim pic.twitter.com/1lpSzfcl4S
— Layth (@laythy29) September 18, 2022
മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കുകയാണ് ഫാബിയോ വിയേരക്ക് പകരക്കാരനായി കൊണ്ട് ഈ താരം എത്തിയിട്ടുള്ളത്. 15 വർഷവും 181 ദിവസവുമാണ് ഈ താരത്തിന്റെ ഇപ്പോഴത്തെ പ്രായം. മാർച്ച് 2007 ലാണ് താരം ജനിച്ചിട്ടുള്ളത്.83 ആം നമ്പർ ജേഴ്സി അണിഞ്ഞാണ് കളത്തിലേക്ക് എത്തിയത്.
പ്രീമിയർ ലീഗിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതിനു മുൻപ് ലിവർപൂൾ സൂപ്പർ താരമായ ഹാർവി എലിയട്ടിന്റെ പേരിലായിരുന്നു.അദ്ദേഹം ഫുൾ ഹാമിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ 16 വർഷവും 30 ദിവസമായിരുന്നു പ്രായം.ഈ റെക്കോർഡ് ആണ് ഇപ്പോൾ ന്വനേരി തകർത്തിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ അണ്ടർ 17 ടീമിന് വേണ്ടി കളിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.