ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ആര് നേടും? യുണൈറ്റഡ് എത്രാം സ്ഥാനത്ത്? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇതാ!
ഈ പ്രീമിയർ ലീഗ് സീസണ് കഴിഞ്ഞ ആഴ്ച്ചയായിരുന്നു തുടക്കമായത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയപ്പോൾ ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തു.
ഏതായാലും ഈ സീസണിലെ പ്രീമിയർ ലീഗ് പോയിന്റ് ടേബിൾ ഇപ്പോൾ സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. നമുക്ക് ആ പ്രവചനം ഒന്ന് പരിശോധിക്കാം.
മാഞ്ചസ്റ്റർ സിറ്റി തന്നെ കിരീടം നിലനിർത്തുമെന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം.85 പോയിന്റായിരിക്കും സിറ്റി നേടുക.
അതേസമയം ലിവർപൂൾ തങ്ങളുടെ രണ്ടാം സ്ഥാനം തന്നെ നിലനിർത്തും.80 പോയിന്റായിരിക്കും ഈ സീസൺ അവസാനിക്കുമ്പോൾ ലിവർപൂളിന്റെ സമ്പാദ്യം.
— Murshid Ramankulam (@Mohamme71783726) August 11, 2022
മറ്റൊരു വമ്പൻമാരായ ചെൽസി മൂന്നാം സ്ഥാനത്ത് ഉണ്ടാവും.71 പോയിന്റായിരിക്കും ചെൽസി കരസ്ഥമാക്കുക. നാലാം സ്ഥാനത്ത് കോന്റെയുടെ ടോട്ടെൻഹാമായിരിക്കും ഇടം നേടുക.66 പോയിന്റായിരിക്കും സ്പർസിന്റെ സമ്പാദ്യം. ഈ നാല് ടീമുകൾ പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നത്.
അഞ്ചാം സ്ഥാനം ആഴ്സണലായിരിക്കും നേടുക.61 പോയിന്റായിരിക്കും ഗണ്ണേഴ്സിന് ഉണ്ടാവുക.ആറാം സ്ഥാനത്ത് ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്യുക.57 പോയിന്റായിരിക്കും യുണൈറ്റഡിനെ നേടാൻ കഴിയുക.അതായത് അടുത്ത ചാമ്പ്യൻസ് ലീഗിനും യോഗ്യത നേടാൻ യുണൈറ്റഡിന് കഴിയില്ല എന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം.
ഫുൾഹാം,ബേൺമൗത്ത്,നോട്ടിങ്ങ്ഹാം ഫോറസ്റ്റ് എന്നിവർ തരംതാഴ്ത്തപ്പെടുമെന്നും പ്രവചിച്ചിട്ടുണ്ട്. ഏതായാലും യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഇത്തവണയും കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് പ്രവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.