ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ആർക്ക്? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇങ്ങനെ!

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സണൽ എന്നിവരാണ് ഒന്ന് മുതൽ നാല് സ്ഥാനങ്ങളിൽ വരെയുള്ളത്. പോയിന്റിന്റെ കാര്യത്തിൽ വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെ ഈ ടീമുകൾക്കിടയിലില്ല.

ഏതായാലും ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ആര് ചൂടുമെന്ന പ്രവചനമിപ്പോൾ സൂപ്പർ കമ്പ്യൂട്ടർ നടത്തിയിട്ടുണ്ട്. ബെറ്റിങ് ഓഡിനനുസരിച്ചാണ് ഈയൊരു പ്രവചനം നടന്നിട്ടുള്ളത്. ഇതുപ്രകാരം ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ഏറ്റവും കൂടുതൽ ചൂടാൻ സാധ്യതയുള്ള ടീം മാഞ്ചസ്റ്റർ സിറ്റിയാണ്. രണ്ടിലൊരു സാധ്യതയാണ് സിറ്റിക്കുള്ളത്.

രണ്ടാം സ്ഥാനത്ത് വരുന്നത് യുർഗൻ ക്ലോപിന്റെ ലിവർപൂളാണ്.മൂന്നിലൊരു സാധ്യതയാണ് അവർക്കുള്ളത്.മൂന്നാമത് ചെൽസിയാണ് വരുന്നത്.കിരീടം നേടാൻ ആറിൽ ഒരു സാധ്യതയാണ് ചെൽസിക്കുള്ളത്.

അതേസമയം പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്ത് വരുന്ന ക്ലബുകളെയും സൂപ്പർ കമ്പ്യൂട്ടർ പ്രവച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുക എന്നാണ് പ്രവചിക്കപ്പെടുന്നത്.

അതേസമയം പ്രീമിയർ ലീഗിൽ നിന്നും ഈ സീസണിൽ പുറത്താവുന്ന ക്ലബുകളെയും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ നിന്നും തരംതാഴാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീം നോർവിച്ച് സിറ്റിയാണ്.പിന്നീട് ന്യൂ കാസിൽ, വാട്ട്ഫോർഡ് എന്നിവർക്ക് ഒരേപോലെയുള്ള സാധ്യതയാണ് ഇവർ കൽപ്പിക്കപ്പെടുന്നത്.

നിലവിൽ പോയിന്റ് ടേബിളിലെ ആറാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.എന്നാൽ യുണൈറ്റഡ് ആദ്യ നാല് ഫിനിഷ് ചെയ്യുമെന്നുള്ള ഈ പ്രവചനം അവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *