ഇതിന്റെ ക്രെഡിറ്റ് അവർക്കിരിക്കട്ടെ: 4 ഗോളുകൾ നേടിയശേഷം ഹാലന്റ് പറഞ്ഞത് കേട്ടോ?

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വോൾവ്സിനെ അവർ പരാജയപ്പെടുത്തിയത്.തിളങ്ങിയത് മറ്റാരുമല്ല, സൂപ്പർ താരം ഏർലിംഗ് ഹാലന്റ് തന്നെയാണ്.നാല് ഗോളുകളാണ് അദ്ദേഹം നേടിയത്. ശേഷിച്ച ഗോൾ ഹൂലിയൻ ആൽവരസിന്റെ വകയായിരുന്നു.റോഡ്രി മത്സരത്തിൽ ഇരട്ട അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് പെനാൽറ്റി ഗോളുകൾ ഉൾപ്പെടെയാണ് ഹാലന്റ് 4 ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്. സമീപകാലത്ത് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന താരം കൂടിയാണ് ഹാലന്റ്. ഏതായാലും ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് അദ്ദേഹം പരിശീലകൻ പെപ് ഗാർഡിയോളക്കും തന്റെ സഹതാരങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് ഒരു കിടിലൻ പരിശീലകനെയാണ് ലഭിച്ചിരിക്കുന്നത്. എപ്പോഴും അദ്ദേഹം എന്നെ പുഷ് ചെയ്തു കൊണ്ടിരിക്കും.എന്റെ ചുറ്റുമുള്ള സഹതാരങ്ങളെ നോക്കൂ.അവർ ഇല്ലാതെ ഇതൊന്നും സാധ്യമല്ല.ഇനി അടുത്ത മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇനിയുള്ള മത്സരങ്ങൾ എല്ലാം ഞങ്ങൾക്ക് ഫൈനലാണ്.ഫുൾഹാമിനെതിരെയുള്ള മത്സരത്തിൽ ശ്രദ്ധ പുലർത്തി വിജയിക്കേണ്ടതുണ്ട് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആഴ്സണൽ തന്നെയാണ്.സിറ്റിയെക്കാൾ ഒരു മത്സരം കൂടുതൽ അവർ കളിച്ചിട്ടുണ്ട്.83 പോയിന്റാണ് ആഴ്സണലിന് ഉള്ളതെങ്കിൽ 82 പോയിന്റ് ആണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. അതേസമയം ഗോൾഡൻ ബൂട്ട് റേസിൽ ഹാലന്റ് തന്നെയാണ് ഒന്നാമത്.25 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *