ഇതിനുവേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടതാണ്: പുരസ്കാര നേട്ടത്തിന് ശേഷം എഡേഴ്സൺ പറഞ്ഞത്!

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഫിഫയുടെ പുരസ്കാരങ്ങൾ ഇന്നലെയായിരുന്നു സമ്മാനിക്കപ്പെട്ടിരുന്നത്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ ആണ്. അർഹിച്ച പുരസ്കാരമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബോട്ട് കോർട്ടുവ, മൊറോക്കൻ ഗോൾകീപ്പറായ യാസിൻ ബോനോ എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് എഡേഴ്സൺ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.ഈ പുരസ്കാര നേട്ടത്തിന് അദ്ദേഹം ദൈവത്തോട് നന്ദി പറഞ്ഞിട്ടുണ്ട്. പുരസ്കാരം സ്വീകരിച്ച ശേഷം ബ്രസീലിയൻ ഗോൾകീപ്പർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ദൈവത്തോട് അദ്ദേഹത്തിന്റെ ഈ അനുഗ്രഹത്തിന് ഞാൻ നന്ദി പറയുന്നു. എന്റെ കുടുംബത്തിനോടും മാഞ്ചസ്റ്റർ സിറ്റിയിലുള്ള എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു.ഈ നേട്ടങ്ങളെല്ലാം കരസ്ഥമാക്കാൻ വേണ്ടി ഞാൻ ഒരുപാട് ഹാർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ് “ഇതാണ് ബ്രസീലിയൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

മുപ്പതുകാരനായ താരം 2017ലായിരുന്നു ബെൻഫിക്കയിൽ നിന്നും 40 മില്യൺ യൂറോക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11 ക്ലീൻ ഷീറ്റുകൾ നേടിയ ഈ താരം ചാമ്പ്യൻസ് ലീഗിൽ കേവലം മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.മാത്രമല്ല സിറ്റിക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *