ഇതാ വലംകാലൻ മെസ്സി, ആസ്റ്റൺ വില്ല സൂപ്പർ താരത്തെ കുറിച്ച് അർജന്റൈൻ ഗോൾകീപ്പർ പറയുന്നു!

ഇടംകാലു കൊണ്ട് ഫുട്ബോൾ ലോകത്ത് മായാജാലങ്ങൾ സൃഷ്ടിച്ച താരമാണ് ലയണൽ മെസ്സിയെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലീഷിനെ മെസ്സിയുമായി ഉപമിച്ചിരിക്കുകയാണ് എമിലിയാനോ മാർട്ടിനെസ്. ആസ്റ്റൺ വില്ലയുടെ അർജന്റൈൻ ഗോൾകീപ്പറാണ് മാർട്ടിനെസ്. മെസ്സിക്കും ഗ്രീലീഷിനും തമ്മിൽ ഒരുപാട് സാമ്യതകളും മാർട്ടിനെസ് കണ്ടെത്തിയിട്ടുണ്ട്. വലംകാലൻ മെസ്സിയാണ് ജാക്ക് ഗ്രീലിഷ് എന്നാണ് മാർട്ടിനെസിന്റെ അഭിപ്രായം.മെസ്സിയും ജാക്ക് ഗ്രീലീഷും ഒരുപോലെയാണ് പരിശീലനം ചെയ്യാറുള്ളതെന്നും രണ്ടു പേരും ആളുകളെ കബളിപ്പിക്കുന്നതിൽ മിടുക്കരാണ് എന്നുമാണ് മാർട്ടിനെസിന്റെ കണ്ടെത്തൽ.

” ഞാൻ കണ്ട ഏറ്റവും പ്രതിഭാധനനായ കളിക്കാരനാണ് ഗ്രീലിഷ്.ഒരിക്കലും പന്ത് വിട്ടു നൽകാൻ ആഗ്രഹിക്കാത്ത താരം.ഗ്രീലീഷിന്റെ അടുത്ത് ബോളുണ്ടാവുമ്പോൾ വലംകാൽ മെസ്സിയെയാണ് ഞാൻ കാണുന്നത്.അദ്ദേഹത്തിൽ നിന്നും ബോൾ നിങ്ങൾക്ക് ലഭിക്കുകയില്ല.മെസ്സി മെസ്സി തന്നെയാണ്. എക്കാലത്തെയും മികച്ച താരമാണ് മെസ്സി.പക്ഷെ പരിശീലനത്തിന്റെ കാര്യമെടുത്താൽ,ജാക്കിന്റെ പക്കൽ പന്തുണ്ടെങ്കിൽ ആരും തന്നെ അദ്ദേഹത്തെ ടാക്കിൾ ചെയ്യില്ല.അദ്ദേഹം ആളുകളെ കബളിപ്പിച്ച് ഫിനിഷ് ചെയ്യുക.ഞാൻ മെസ്സിയോടൊപ്പം നാഷണൽ ടീമിൽ പരിശീലനം ചെയ്യുമ്പോഴും ഇത്‌ തന്നെയാണ് സംഭവിക്കാറുള്ളത് .അദ്ദേഹത്തിൽ നിന്നും ബോൾ ആർക്കും ലഭിക്കില്ല.അദ്ദേഹം ഫിനിഷ് ചെയ്യുകയും ചെയ്യും.ഇവിടെ ഞാൻ ജാക്കിനെയാണ് കാണുന്നത് ” മാർട്ടിനെസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *