ഇടം നേടാൻ ക്രിസ്റ്റ്യാനോക്കാവുമോ?പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ 10 ഗോൾവേട്ടക്കാർ ഇവരൊക്കെ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്.2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരം ഒരിക്കൽ കൂടി ബൂട്ടണിയാനുള്ള ഒരുക്കത്തിലാണ്. ഇക്കാലയളവിൽ പ്രീമിയർ ലീഗിൽ 196 മത്സരങ്ങൾ കളിച്ച താരം 84 ഗോളുകളും 34 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈയൊരു കണക്ക് വർധിപ്പിക്കാനുള്ള അവസരമാണ് റൊണാൾഡോക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

അതേസമയം പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടം നേടാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇതിഹാസ താരം അലൻ ഷിയററുടെ പേരിലാണ്.260 ഗോളുകളാണ് ഇദ്ദേഹം പ്രീമിയർ ലീഗിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇദ്ദേഹം വിരമിച്ച് 15 വർഷമായിട്ടും ആർക്കും തന്നെ ഈയൊരു റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല. ഏതായാലും ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പത്ത് താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

Position – Player – Clubs – Goals – Matches

1 -Alan Shearer – Blackburn Rovers, Newcastle United -260- 441

2 -Wayne Rooney -Everton, Manchester United- 208 -491

3 Andy Cole- Newcastle United, Manchester United, Blackburn Rovers, Fulham, Manchester City, Portsmouth, Sunderland -187- 414

4 Sergio Aguero- Manchester City- 184 -275

5 Frank Lampard -West Ham United, Chelsea, Manchester City – 177 -609

6 Thierry Henry -Arsenal -175- 258

7 Harry Kane -Tottenham Hotspur, Norwich City -166 -245

8 Robbie Fowler- Liverpool, Leeds United, Manchester City, Blackburn Rovers- 163- 379

9 Jermain Defoe- West Ham United, Tottenham Hotspur, Portsmouth, Sunderland, Bournemouth -162- 496

10 Michael Owen- Liverpool, Newcastle United, Manchester United, Stoke City -150- 326

ഈയൊരു പട്ടികയിൽ ഇടം നേടണമെങ്കിൽ റൊണാൾഡോ ചുരുങ്ങിയത് 151 ഗോളുകൾ എങ്കിലും പൂർത്തിയാക്കേണ്ടതുണ്ട്. അതിന് സാധിക്കുമോ എന്നാണ് ആരാധകർ നോക്കികൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *