ആ ഹാൻഡ്ബോളിനെയോർത്ത് പോഗ്ബ സ്വയം ലജ്ജിക്കണം, രൂക്ഷവിമർശനവുമായി യുണൈറ്റഡ് ഇതിഹാസം
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാം യൂണൈറ്റഡിനോട് സമനിലയിൽ കുരുങ്ങാനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി. മത്സരത്തിൽ യുണൈറ്റഡ് ഗോൾ വഴങ്ങിയത് ഒരു പെനാൽറ്റിയിലൂടെയായിരുന്നു. വെസ്റ്റ്ഹാമിന്റെ ഫ്രീകിക്ക് തന്റെ തലയിൽ ഇടിക്കുമെന്ന് ഭയന്ന് സൂപ്പർ താരം പോൾ പോഗ്ബ കൈ കൊണ്ട് തടുക്കുകയായിരുന്നു. വിഎആർ സംവിധാനത്തിലൂടെ ഹാൻഡ്ബോൾ ആണെന്ന് കണ്ടെത്തിയ റഫറി പെനാൽറ്റി അനുവദിക്കുകയും അത് ഗോളായി മാറുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ പ്രവർത്തിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസമായി ഗാരി നെവില്ലെ. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പോഗ്ബക്കെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. പോഗ്ബ തന്റെ പ്രവർത്തിയെ ഓർത്ത് സ്വയം ലജ്ജിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.കൂടാതെ പാട്രിക് എവ്‌റയും താരത്തിന്റെ പ്രവർത്തിയെ വിമർശിച്ചിരുന്നു. താരം ചെയ്യാൻ പാടില്ലാത്തത് ആണ് ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
Gary Neville hammers ‘embarrassing’ Paul Pogba following handball incident vs West Ham #MUFC #MUNWHU https://t.co/tz8RzupN4X
— Republic (@republic) July 23, 2020
” അദ്ദേഹം ഒരു വലിയ തെറ്റാണ് ചെയ്തത്. അദ്ദേഹം തന്റെ തലയെ ഭയന്ന് ഒരു പെനാൽറ്റി അവർക്ക് നൽകി. തീർച്ചയായും ഇത് അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്. അദ്ദേഹം ഒരു പെനാൽറ്റിയാണ് നൽകിയത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ” ഗാരി നെവില്ലെ പറഞ്ഞു. ” മത്സരം കണ്ടപ്പോൾ ഞാൻ കരുതിയത് അദ്ദേഹത്തിന്റെ തലയിൽ ഇടിച്ചു എന്നാണ്. എന്നാൽ പിന്നീട് എനിക്ക് മനസ്സിലായി അദ്ദേഹം കൈകളാണ് ഉപയോഗിച്ചത് എന്ന്. അതോരു വലിയ തെറ്റാണ്. പോഗ്ബക്ക് അറിയാലോ VAR സംവിധാനം ഉണ്ട് എന്നുള്ളത് ഞാൻ പ്രതീക്ഷിച്ച ഗോൾ തന്നെയായിരുന്നു അത്. യുണൈറ്റഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നുണ്ട്. പക്ഷെ ആത്മാർത്ഥ കാണിക്കുന്നില്ലായിരുന്നു. വെസ്റ്റ്ഹാം അർഹിച്ച ലീഡ് തന്നെയാണ് നേടിയത് ” എവ്‌റ പറഞ്ഞു.
Former Reds Gary Neville & Evra have been critical about the performances from Pogba (embarrassing) & Rashford (very poor) against West Ham. #MUFC #GGMU pic.twitter.com/3AcgvCK9v9
— Man United Views (@man_utd_views) July 23, 2020