ആ രണ്ടുപേരെ നിർബന്ധമായും ഒഴിവാക്കണം:ടെൻ ഹാഗ് യുണൈറ്റഡിനോട്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതിന് കാരണം അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് തന്നെയാണ്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ടെൻ ഹാഗ് ഉദ്ദേശിക്കുന്നുണ്ട്.
രണ്ടു താരങ്ങളെ നിർബന്ധമായും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഒഴിവാക്കണമെന്നുള്ള ഒരു നിർദ്ദേശം പരിശീലകനായ ടെൻ ഹാഗ് യുണൈറ്റഡ് മാനേജ്മെന്റിന് നൽകിയിട്ടുണ്ട്. ബ്രസീലിയൻ താരമായ അലക്സ് ടെല്ലസ്,എറിക്ക് ബെയ്ലി എന്നിവരെ വിൽക്കാനാണ് ടെൻ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨 Andre Onana. What Erik Ten Hag wants.pic.twitter.com/QV4MIxzd8K
— UtdTruthful (@Utdtruthful) June 23, 2023
കഴിഞ്ഞ സീസണിൽ ഈ രണ്ടു താരങ്ങളും ലോൺ അടിസ്ഥാനത്തിൽ മറ്റുള്ള ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.അലക്സ് ടെല്ലസ് സെവിയ്യക്കൊപ്പം യൂറോപ ലീഗ് കിരീടം നേടിയിരുന്നു. പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ ഈ സ്പാനിഷ് ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെയായിരുന്നു ബെയ്ലിയെ സ്വന്തമാക്കിയിരുന്നത്. ഒരു നിശ്ചിത എണ്ണം മത്സരം കളിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ വാങ്ങാം എന്നുള്ള ഒരു ക്ലോസ് മാഴ്സെ വെച്ചിരുന്നു.പക്ഷേ അത്രയും മത്സരങ്ങളിൽ പങ്കെടുക്കാത്തത് കൊണ്ട് അദ്ദേഹം തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരിച്ചെത്തും. ഈ രണ്ടു താരങ്ങളെയും സ്ഥിരമായി ഒഴിവാക്കാനാണ് ടെൻ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സമ്മറിൽ ഒരുപാട് താരങ്ങളെ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്.മാസോൺ മൌണ്ട്,ഹാരി കെയ്ൻ,കൈസേഡോ,ഒനാന എന്നിവരെയൊക്കെ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്.പക്ഷേ ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ പോരായ്മ.