ആ മത്സരം ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലെ,ഫൈറ്റ് ചെയ്യും: ഒനാന
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് അവർ ഉള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത അവർക്ക് ലഭിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. യൂറോപ്യൻ കോമ്പറ്റീഷനുകളിൽ നിന്നും അവർ നേരത്തെ പുറത്തായതാണ്. ഇനി അവർക്കുള്ള ഏക കിരീട പ്രതീക്ഷ FA കപ്പ് മാത്രമാണ്.FA കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ കോവെൻട്രി എന്ന ക്ലബ്ബാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.
വരുന്ന ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. ലണ്ടനിലെ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ സെമി ഫൈനൽ പോരാട്ടത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലെയാണ് കാണുന്നത് എന്നാണ് യുണൈറ്റഡ് ഗോൾകീപ്പർ ആൻഡ്രേ ഒനാന പറഞ്ഞിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നതുപോലെ പോരാടുമെന്നും ഈ ഗോൾകീപ്പർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Andre onana went to visit he’s former team mates at Inter Milan pic.twitter.com/awWd7A1u8h
— Bagzy (@bagzy11) April 15, 2024
” ഞങ്ങൾ ആ മത്സരത്തിൽ ഒരു വലിയ ഫൈനൽ മത്സരത്തെ പോലെയാണ് ഫൈറ്റ് ചെയ്യുക.ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തെ പോലെയാണ് ഞങ്ങൾ അതിനെ കാണുന്നത്.തീർച്ചയായും നമ്മൾ എതിരാളികൾക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകണം.ഒരു പ്രീമിയർ ലീഗ് ടീം എന്ന നിലയിൽ തന്നെയാണ് ഞങ്ങൾ അവരെ പരിഗണിക്കുക. അവർ സെമിഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള ക്വാളിറ്റി അവർക്കുണ്ട് എന്നാണ് അർത്ഥം. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിജയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.വിന്നിംഗ് മെന്റാലിറ്റി ഞങ്ങൾക്ക് വേണം. നിർബന്ധമായും ഞങ്ങൾ വിജയിച്ചിരിക്കണം ” ഇതാണ് ഒനാന പറഞ്ഞിട്ടുള്ളത്.
എന്നാൽ FA കപ്പ് സ്വന്തമാക്കുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല.എന്തെന്നാൽ മറ്റൊരു സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഫൈനലിൽ എത്തിയാലും കരുത്തർക്കെതിരെയായിരിക്കും യുണൈറ്റഡ് കളിക്കേണ്ടി വരിക.