ആ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാത്തതിൽ ഖേദം : ഡാനി ആൽവെസ്!
2017-ൽ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറാൻ അവസരമുണ്ടായിട്ടും അവിടേക്ക് ചേക്കേറാത്തതിൽ ഖേദം പ്രകടിപ്പിച്ച് ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസ്. കഴിഞ്ഞ ദിവസം സ്പോർട്ട് ടിവിയോട് സംസാരിക്കുന്ന വേളയിലാണ് ആൽവെസ് ഖേദം പ്രകടിപ്പിച്ചത്. ഒരിക്കൽ കൂടി പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിലാണ് ഡാനി ഖേദം അറിയിച്ചത്.2008 മുതൽ 2012 വരെ പെപിന് കീഴിൽ ബാഴ്സയിൽ കളിച്ച ആൽവെസ് പിന്നീട് ബാഴ്സ വിട്ട് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ 2017-ൽ യുവന്റസ് വിടാൻ തീരുമാനിച്ച ഡാനിക്ക് മുന്നിൽ സിറ്റിയും പിഎസ്ജിയുമുണ്ടായിരുന്നു. താരം പിഎസ്ജിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ബ്രസീലിയൻ ക്ലബ് സാവോ പോളോക്ക് വേണ്ടിയാണ് ഡാനി കളിക്കുന്നത്.38-കാരനായ താരം ഈ സീസണിലും കിരീടം നേടിക്കൊണ്ട് തന്റെ കിരീടനേട്ടം 42-ആയി ഉയർത്തിയിരുന്നു.
Dani Alves admits to regret at missing out on Premier League move in 2017https://t.co/yKC6fgf8ZM pic.twitter.com/DlvXU2LyTs
— Mirror Football (@MirrorFootball) May 25, 2021
” മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാതെ, ഒരിക്കൽ കൂടി ഗ്വാർഡിയോളക്കൊപ്പം വർക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തി എന്റെ പ്രവർത്തിയിൽ എനിക്കിപ്പോൾ ഖേദം തോന്നുന്നു.പെപ് ഗ്വാർഡിയോളയെ പോലെ ഒരാളുടെയൊപ്പം പ്രവർത്തിക്കുക എന്നുള്ളത് മികച്ച അനുഭവമാണ്.അദ്ദേഹം ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് നൽകും. അദ്ദേഹത്തിന്റെ കീഴിൽ ഒരിക്കൽ കൂടി കളിക്കാൻ കഴിയാത്തതിൽ എനിക്ക് ഇപ്പോൾ ഖേദം തോന്നുന്നുണ്ട്. പക്ഷേ പിഎസ്ജിയിലേക്ക് ചേക്കേറിയതിൽ ഖേദമൊന്നുമില്ല.കാരണം മനോഹരമായ ഒരു ജീവിതമായിരുന്നു പിഎസ്ജി എനിക്ക് സമ്മാനിച്ചത് ” ഡാനി ആൽവെസ് പറഞ്ഞു. വരുന്ന കോപ്പ അമേരിക്കക്കുള്ള ടീമിൽ ഡാനിയെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് മൂലം താരം പുറത്താവുകയായിരുന്നു.
Lesionado, Daniel Alves fala sobre chances de corte na Seleção: "Sem estar 100% não seria conveniente"https://t.co/zrD13Qoxnz
— ge (@geglobo) May 25, 2021