ആ പരിശീലകനെത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊളിക്കും : മൈക്കൽ ഓവൻ

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് യഥാർത്ഥത്തിൽ ഒരു ഇടക്കാല പരിശീലകൻ മാത്രമാണ്.ഈ സീസണോട് കൂടി അദ്ദേഹത്തിന്റെ പരിശീലകകരാർ അവസാനിക്കും. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ഒരു സ്ഥിരപരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ,അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ് എന്നിവരുടെ പേരുകളൊക്കെ സജീവമാണ്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ മൈക്കൽ ഓവൻ ഇഷ്ടപ്പെടുന്നത് എറിക് ടെൻഹാഗിനെയാണ്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയാൽ ഗംഭീരമാവുമെന്നാണ് ഓവൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം BT സ്പോട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓവന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുകയാണെങ്കിൽ അത് ഗംഭീരമാകും.ഒരു സ്ട്രക്ച്ചർ ഉള്ള പരിശീലകനെയാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യം. ഞാൻ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളികൾ കാണാറുണ്ട്.എന്താണ് യുണൈറ്റഡ് നേടാൻ ശ്രമിക്കുന്നത് എന്നുള്ള കാര്യത്തിൽ എനിക്കിതുവരെ ഒരു ക്ലൂ പോലും ലഭിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓരോ മത്സരവും കണ്ടതിനുശേഷം ഞാൻ തല ചൊറിഞ്ഞാണ് പോവാറുള്ളത്.എന്തോ ഒന്ന് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിസ്സിങ്ങാണ് ” ഓവൻ പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *