ആ ദിവസം റൊണാൾഡോയെ റോമ സൈൻ ചെയ്തത് പ്രഖ്യാപിക്കും : തിയ്യതി പുറത്ത് വിട്ട് മുൻ ഇറ്റാലിയൻ താരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.റൊണാൾഡോ യുണൈറ്റഡ് വിട്ട് കൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റൂമറുകൾ.റോമ,ചെൽസി,ബയേൺ എന്നീ ക്ലബ്ബുകളെയൊക്കെ റൊണാൾഡോയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു നിർണായക പ്രസ്താവന മുൻ ഇറ്റാലിയൻ താരമായിരുന്ന ഡി ലിവിയോ ഇപ്പോൾ നടത്തിയിട്ടുണ്ട്. അതായത് വരുന്ന ജൂലൈ ഏഴാം തിയ്യതി റൊണാൾഡോയെ സൈൻ ചെയ്ത കാര്യം ഇറ്റാലിയൻ ക്ലബ്ബായ റോമ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം റെറ്റെസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിവിയോയുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former Italy player makes bizarre claim over date Roma will announce Ronaldo transfer #mufc https://t.co/IIkjXbMV2S
— Man United News (@ManUtdMEN) July 1, 2022
” റൊണാൾഡോയെ സൈൻ ചെയ്യാൻ റോമ ശ്രമിക്കുന്നു എന്നുള്ളത് പല ഇടങ്ങളിൽ നിന്നുമുള്ള സ്ഥിരീകരണം എനിക്ക് ലഭിച്ചിട്ടുണ്ട്. നിലവിൽ എനിക്ക് അറിയാൻ കഴിയുന്ന കാര്യം റോമ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്. ഒരുപക്ഷേ ജൂലൈ ഏഴാം തീയതി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാം. ഇതേക്കുറിച്ച് ഒരുപാട് മുൻ ഫുട്ബോളർമാരും ഏജന്റുമാരും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.റോമയുടെ മാനേജറുമായി കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ഡിന്നർ കഴിക്കുകയും റൊണാൾഡോയെ കുറിച്ച് സംസാരിക്കുകയും ചെയ്ത ഒരു ജേണലിസ്റ്റായ സുഹൃത്ത് എനിക്ക് ഇക്കാര്യത്തിലുള്ള വിവരങ്ങൾ നൽകിയിട്ടുമുണ്ട് ” ഇതാണ് ഡി ലിവിയോ പറഞ്ഞിട്ടുള്ളത്.
പക്ഷേ പലരും ഇതിനെ കേവലം ഒരു റൂമർ മാത്രമായി കൊണ്ട് തള്ളിക്കളയുകയാണ്. റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് നിലവിൽ ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്.