ആ താരങ്ങളെ ടീമിലെത്തിക്കൂ, യുണൈറ്റഡിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താം : അലൻ ഷിയറർ

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉപദേശനിർദേശങ്ങളുമായി ഇംഗ്ലീഷ് ഇതിഹാസം അലൻ ഷിയറർ. താൻ പറയുന്ന താരങ്ങളെ ടീമിൽ എത്തിച്ചാൽ യുണൈറ്റഡിന് പഴയ പ്രതാപത്തിലേക്ക് എത്താനാവുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ജേഡൻ സാഞ്ചോ, ഹാരി കെയ്ൻ, ജാക്ക് ഗ്രീലിഷ് എന്നീ താരങ്ങളെയാണ് അദ്ദേഹം യൂണൈറ്റഡിനോട് ഓൾഡ് ട്രാഫോഡിൽ എത്തിക്കാൻ ആവിശ്യപ്പെട്ടത്. 2013-ൽ ഫെർഗൂസൻ ക്ലബ്‌ വിട്ടതിന് ശേഷം പ്രീമിയർ ലീഗ് നേടാൻ യുണൈറ്റഡിനായിട്ടില്ല. 2008-ന് ശേഷം ചാമ്പ്യൻസ് ലീഗിൽ മുത്തമിടാനും ടീമിന് സാധിച്ചിട്ടില്ല.

“സാമ്പത്തികപ്രശ്നങ്ങളാൽ വമ്പൻ ക്ലബുകൾ എല്ലാം തന്നെ അവരുടെ മികച്ച താരങ്ങളെ വിൽക്കാനൊരുങ്ങുകയാണ് എന്നാണ് സോൾഷ്യാർ എന്നോട് പറഞ്ഞത്. പലരും അതിജീവിക്കുന്നത് ട്രാൻസ്ഫർ മാർക്കറ്റിലൂടെയാണ്. യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം ഇത് മികച്ച അവസരമാണ്. സാമ്പത്തികമായി സ്ഥിരതയുള്ള യുണൈറ്റഡ് ഭാവിയിലേക്ക് ആവിശ്യമായ ട്രാൻസ്ഫറുകൾ ഇപ്പോൾ തന്നെ നടത്തണം ” ന്യൂകാസിൽ ഇതിഹാസം ദി സണ്ണിനോട്‌ പറഞ്ഞു.

” മൂന്നോ നാലോ വലിയ സൈനിംഗുകൾ യുണൈറ്റഡിന് ഇപ്പോൾ ആവിശ്യമാണ്. ജേഡൻ സാഞ്ചോ, ഹാരി കെയ്ൻ, ജാക്ക് ഗ്രീലിഷ് എന്നീ താരങ്ങളുടെ ആവിശ്യകതയെ കുറിച്ച് ഞാൻ മനസിലാക്കുന്നു. മൂന്ന് പേരും വ്യത്യസ്ഥ രീതിയിലുള്ള താരങ്ങളാണ്. മൂന്ന് പേരും വന്നാൽ യുണൈറ്റഡിന് ഒന്നാമതെത്താൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” അലൻ ഷിയറർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *