ആർട്ടെറ്റയായിരുന്നു ശരി :എമിക്ക് ആഴ്സണൽ ആരാധകരുടെ പരിഹാസം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവരെ ആഴ്സണൽ തോൽപ്പിച്ചത്.ട്രോസാർഡ്,തോമസ് പാർട്ടി എന്നിവർ നേടിയ ഗോളുകളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചിട്ടുള്ളത്. കളിച്ച രണ്ട് മത്സരങ്ങളിലും വിജയം കൊയ്യാൻ ഇപ്പോൾ ആഴ്സണലിന് കഴിഞ്ഞിട്ടുണ്ട്.

ആസ്റ്റൻ വില്ലയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് മത്സരത്തിൽ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന് തടയാൻ സാധിക്കുമായിരുന്ന രണ്ട് ഷോട്ടുകളാണ് ഗോളുകളിൽ കലാശിച്ചിട്ടുള്ളത്. മുൻപ് ആഴ്സണലിൽ ഉണ്ടായിരുന്ന എമി പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു. ഏതായാലും ആഴ്സണൽ ആരാധകരുടെ ട്രോളുകൾ താരത്തിന് ലഭിച്ചു തുടങ്ങി.അതിൽ ചിലത് നമുക്ക് പരിശോധിക്കാം.

‘ എമിയെ ഒഴിവാക്കിയ കാര്യത്തിൽ ആർട്ടെറ്റയായിരുന്നു ശരി എന്നുള്ളത് ഇന്നത്തെ മത്സരം കണ്ടവർക്ക് മനസ്സിലാകും.അദ്ദേഹത്തിന്റെ പെർഫോമൻസ് അത്രയേറെ പരിതാപകരമായിരുന്നു ‘ഇതാണ് ഒരു ആർസണൽ ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ ആരെങ്കിലും പോയി എമിയെ ഒന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അങ്ങനെയായിരുന്നു ‘ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

എമിയിൽ നിന്നും ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചില്ല എന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.എമി മാർട്ടിനസിന്റെ കഥ കഴിഞ്ഞു എന്ന് ഒരു ആരാധകൻ എഴുതിയിട്ടുണ്ട്.എമി ഒരു കോമാളിയാണെന്ന് മറ്റൊരു ആരാധകൻ പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെ താരത്തിന്റെ മോശം പ്രകടനം ആഘോഷമാക്കുകയാണ് ആഴ്സണൽ ആരാധകർ ചെയ്യുന്നത്.

ആദ്യ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞവരാണ് ആസ്റ്റൻ വില്ല.ഇന്നലത്തെ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം അവർ നടത്തിയിട്ടുണ്ട്. പക്ഷേ മികച്ച ഗോളവസരങ്ങൾ വാറ്റ്ക്കിൻസ് പാഴാക്കിയത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.ഇനി അടുത്ത മത്സരത്തിൽ ലെസ്റ്റർ സിറ്റിയാണ് വില്ലയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *