ആൻഫീൽഡിൽ ലിവർപൂളിനെ കീഴടക്കി ടുഷേലും സംഘവും

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ ചെൽസിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി ലിവർപൂളിനെ തകർത്തു വിട്ടത്.ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് മാസോൺ മൗണ്ട് നേടിയ ഗോളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ലിവർപൂളിന്റെ പരാജയങ്ങൾ തുടരുകയാണ്.ജയത്തോടെ ചെൽസി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി.27 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് നീലപ്പടയുടെ സമ്പാദ്യം. അതേസമയം 27 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ലിവർപൂൾ ഏഴാം സ്ഥാനത്താണ്.

സലാ-മാനെ-ഫിർമിഞ്ഞോ സഖ്യത്തെയാണ് ക്ലോപ് അണിനിരത്തിയതെങ്കിൽ വെർണർ,മൗണ്ട്, സിയെച്ച് എന്നിവരെയാണ് ടുഷേൽ മുന്നിൽ അണിനിരത്തിയത്.മത്സരത്തിന്റെ 24-ആം മിനുട്ടിൽ വെർണർ ഗോൾ കണ്ടെത്തിയെങ്കിലും അത്‌ ഓഫ്‌സൈഡ് ആവുകയായിരുന്നു. പിന്നീട് 42-ആം മിനിറ്റിലാണ് മൌണ്ടിന്റെ ഗോൾ വരുന്നത്. കാന്റെയുടെ നീളൻ പാസ് സ്വീകരിച്ച മൗണ്ട് തകർപ്പനൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം കൂടുതൽ ലീഡ് നേടാൻ ചെൽസിക്കോ വഴങ്ങിയ ഗോൾ തിരിച്ചടിക്കാൻ ലിവർപൂളിനോ സാധിക്കാതെ വന്നതോടെ മത്സരം 1-0 എന്ന സ്‌കോറിൽ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *