ആഴ്സണൽ ക്യാമ്പിൽ പോക്കറ്റടിക്കാരെ നിയമിച്ച് ആർട്ടെറ്റ, കാരണം വിചിത്രം!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആകെ നാല് മത്സരങ്ങളാണ് ഇവർ കളിച്ചിട്ടുള്ളത്. അതിൽ മൂന്നിലും ആഴ്സണൽ വിജയം സ്വന്തമാക്കിയിട്ടുണ്ട്.ലിവർപൂളിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സാബി അലോൺസോയുടെ ബയേർ ലെവർകൂസനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് രസകരമായ ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്ക് പുറത്ത് വിട്ടിട്ടുണ്ട്. അതായത് ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റ തങ്ങളുടെ ട്രെയിനിങ് ക്യാമ്പിൽ ഒരു പ്രൊഫഷണൽ പോക്കറ്റടിക്കാരനെ നിയമിച്ചിരുന്നു. തന്റെ താരങ്ങൾക്ക് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഈ പരിശീലകൻ വിചിത്രമായ വഴി തിരഞ്ഞെടുത്തിരിക്കുന്നത്.
അതായത് ഒരു പ്രൊഫഷണൽ പോക്കറ്റിടിക്കാരനെ കൊണ്ട് വന്ന് ആർട്ടെറ്റ സ്‌ക്വാഡിനോടൊപ്പം ജോയിൻ ചെയ്യുകയായിരുന്നു. താരങ്ങളുടെ വസ്തുക്കൾ പോക്കറ്റടിക്കാൻ പരിശീലകൻ ഈ വ്യക്തിയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഡിന്നറിന്റെ സമയത്ത് ആർട്ടെറ്റ എല്ലാവരുടെയും സാധനസാമഗ്രികൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.പല താരങ്ങളുടെയും സാധനസാമഗ്രികൾ നഷ്ടമായിരുന്നു.പേഴ്സുകൾ, വാച്ചുകൾ, മൊബൈൽ എന്നിവയൊക്കെയാണ് പ്രധാനമായും നഷ്ടമായിട്ടുള്ളത്. അതായത് പലരുടെയും സാധനങ്ങൾ ട്രെയിനിങ്ങിനിടക്കും ഡിന്ന റിന്റെ സമയത്തുമായി മോഷ്ടിക്കാൻ ഈ പോക്കറ്റടിക്കാരന് സാധിച്ചിരുന്നു.
പിന്നീട് താരങ്ങളോട് പരിശീലകൻ പറഞ്ഞ ഒരു കാര്യം. എപ്പോഴും ജാഗ്രത പാലിക്കുക,എപ്പോഴും ശ്രദ്ധിക്കുക, എപ്പോഴും അലെർട്ടായിരിക്കുക എന്നുള്ളതാണ്. അതായത് ഏത് സമയത്തും ജാഗ്രത പാലിക്കുക എന്ന പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഈ പരിശീലകൻ പോക്കറ്റിടിക്കാരനെ കൊണ്ടുവന്നിട്ടുള്ളത്. തന്റെ ടീമിനകത്ത് ആർക്കൊക്കെയാണ് ശ്രദ്ധ കുറവുള്ളത് എന്നത് ഇതിലൂടെ കൃത്യമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് കളിക്കളത്തിൽ ടീം അംഗങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടും എന്നാണ് ഈ പരിശീലകൻ വിശ്വസിക്കുന്നത്. നേരത്തെയും ഇത്തരത്തിലുള്ള ടെക്നിക്കുകൾ പ്രയോഗിച്ചിട്ടുള്ള പരിശീലകനാണ് ആർട്ടെറ്റ