ആഴ്സണലെന്താ കപ്പടിച്ചോ? ആർട്ടിറ്റക്ക് മുൻ ലിവർപൂൾ താരത്തിന്റെ പരിഹാസം !
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ അവർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ ആഴ്സണൽ പരാജയപ്പെടുത്തിയത്.സാക്ക,മാർട്ടിനെല്ലി,ട്രൊസാർഡ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.
ഈ വിജയം പരിശീലകനായ ആർട്ടിറ്റക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു.അതുകൊണ്ടുതന്നെ വലിയ രൂപത്തിൽ അദ്ദേഹം സെലിബ്രേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആരാധകരോടൊപ്പം ക്ലോപിന്റെ പമ്പ് സെലിബ്രേഷൻ വരെ ഇദ്ദേഹം അനുകരിച്ചിരുന്നു. എന്നാൽ ഈ സെലിബ്രേഷന്റെ പേരിൽ പരിശീലകനെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇത്ര ആഘോഷിക്കാൻ ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടിയോ എന്നാണ് മുൻ ലിവർപൂൾ താരമായ ജേസൻ മക്അറ്റീർ ചോദിച്ചിട്ടുള്ളത്.എന്നാൽ ഇംഗ്ലീഷ് ഫുട്ബോൾ നിരീക്ഷകനായ റിച്ചാർഡ് കീസ് ഇതിന് മറുപടി നൽകിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Arteta celebrating the Arsenal goal like we just won the league 😂💯 pic.twitter.com/0aDbf5cTna
— SME Business Solutions (@WeFCBusiness) February 4, 2024
“ഞാൻ മനസ്സിലാക്കുന്നത് അർഹിച്ച ഒരു സെലിബ്രേഷൻ തന്നെയാണ് ആർട്ടിറ്റ നടത്തിയത് എന്നാണ്.കാരണം ലീഗിലെ ഏറ്റവും വലിയ ടീമുകളിൽ ഒന്നിനെയാണ് അവർ പരാജയപ്പെടുത്തിയത്.മാത്രമല്ല വളരെ നിർണായകമായ ഒരു സമയം കൂടിയാണ് ഇത്.ഈ മത്സരഫലത്തോടുകൂടി കിരീട പോരാട്ടം ഒന്നുകൂടി ഓപ്പൺ ആവുകയും ചെയ്തു.മത്സരത്തെ നല്ല രീതിയിൽ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് ” ഇതാണ് റിച്ചാർഡ് പറഞ്ഞിട്ടുള്ളത്.
Mikel Arteta with the Klopp celebration. [NBC] pic.twitter.com/Ays21qr1Lk
— AfcVIP⁴⁹ (@VipArsenal) February 4, 2024
നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലിവർപൂൾ തന്നെയാണ് ഉള്ളത്.23 മത്സരങ്ങളിൽ നിന്ന് 51 പോയിന്റ് ആണ് അവർക്കുള്ളത്. രണ്ട് പോയിന്റിന് മാത്രം പുറകിലുള്ള ആഴ്സണൽ രണ്ടാം സ്ഥാനത്താണ്. അതേസമയം 21 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ തുടരുന്നത്.