ആഴ്സണലിന്റെ മോശം പ്രകടനം, തനിക്ക് സഹായിക്കാനാവുമെന്ന് ഓസിൽ !
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ആഴ്സണലിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. നിലവിൽ പ്രീമിയർ ലീഗ് പതിനഞ്ചാം സ്ഥാനത്താണ് ഗണ്ണേഴ്സ്. പതിനാല് മത്സരങ്ങളിൽ നിന്ന് കേവലം നാലു വിജയവും രണ്ട് സമനിലയും എട്ട് തോൽവിയുമാണ് ആഴ്സണലിനുള്ളത്. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ആഴ്സണൽ കാഴ്ച്ചവെക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ഓസിൽ. തനിക്ക് ആഴ്സണലിനെ സഹായിക്കാനാവുമെന്നാണ് ഓസിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം ട്വിറ്റെറിൽ നടന്ന ചോദ്യോത്തരവേളയിലാണ് ആഴ്സനലിന്റെ ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് ഓസിൽ പ്രതികരണമറിയിച്ചത്. ഈ സീസണിൽ ഒരൊറ്റ മത്സരം പോലും കളിക്കാൻ ഓസിലിന് സാധിച്ചിട്ടില്ല.
Ozil speaks about Arsenal's difficult period 🤔
— Goal News (@GoalNews) December 24, 2020
” എനിക്ക് മാത്രമല്ല, ക്ലബുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. എനിക്ക് ടീമിനെ സഹായിക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ഈയൊരു അവസ്ഥയിൽ. പക്ഷെ എനിക്കിത് വരെ അവസരങ്ങൾ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് തന്നെ നല്ല റിസൾട്ടുകൾ ടീമിനെ തേടിയെത്തട്ടെ എന്നാണ് എനിക്ക് ആശംസിക്കാനുള്ളത് ” ഓസിൽ പറഞ്ഞു. കഴിഞ്ഞ മാർച്ച് ഏഴിന് വെസ്റ്റ്ഹാമിനെതിരെയുള്ള മത്സരത്തിലാണ് ഓസിൽ അവസാനമായി കളിച്ചത്. ഈ സീസണിലേക്കുള്ള പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ ലീഗ് സ്‌ക്വാഡിൽ നിന്നും ആർട്ടെറ്റ ഓസിലിനെ തഴയുകയായിരുന്നു.
https://t.co/7xqzht84E7 pic.twitter.com/qWZm0nEJsE
— Mesut Özil (@MesutOzil1088) December 23, 2020