ആഴ്സണലിനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു: തോൽപ്പിച്ചശേഷം എമി മാർട്ടിനസ് പറയുന്നു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആസ്റ്റൻ വില്ല ആഴ്സണലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിലാണ് രണ്ട് ഗോളുകൾ ആസ്റ്റൻ വില്ല സ്വന്തമാക്കിയത്. മാത്രമല്ല വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ നിർണായകമായ നാല് സേവുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
തന്റെ മുൻ ക്ലബ്ബായ ആഴ്സണലിന് മുന്നിൽ വലിയ തടസ്സമായി നിലകൊണ്ടത് ഗോൾ കീപ്പർ തന്നെയായിരുന്നു. ദീർഘകാലം ആഴ്സണലിന്റെ ഭാഗമായിരുന്ന എമി വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടായിരുന്നു ആസ്റ്റൻ വില്ലയിൽ എത്തിയത്.എന്നാൽ താൻ ഇപ്പോഴും ആഴ്സണലിനെ ഏറെ ഇഷ്ടപ്പെടുന്നു എന്നുള്ള കാര്യം എമി തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
I LOVE EMILIANO MARTÍNEZ 🔥🔥🔥 pic.twitter.com/uyMCrrARxe
— Sara 🦋 (@SaraFCBi) April 15, 2024
” ഞാൻ പത്തിലധികം വർഷങ്ങൾ തുടർന്ന ഒരു ക്ലബ്ബാണ് ആഴ്സണൽ. എനിക്ക് ഇപ്പോഴും ഇവിടെ സുഹൃത്തുക്കൾ ഉണ്ട്.ഞാനൊരു പയ്യനായി കൊണ്ടാണ് ഇവിടേക്ക് എത്തിയത്, ഒരു പുരുഷനായി കൊണ്ടാണ് ഇവിടെ നിന്ന് മടങ്ങിയത്.ഞാൻ എപ്പോഴും ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു.പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് അവരുണ്ട്.ഒരുപാട് ദൂരം അവർ സഞ്ചരിച്ചു.ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ ഇപ്പോൾ ഈ ക്ലബ്ബിനോടൊപ്പം ഉണ്ട്. ഞാൻ ആർടെറ്റയോടൊപ്പം വർക്ക് ചെയ്തതാണ്. അദ്ദേഹം എത്രത്തോളം മികച്ച പരിശീലകനാണ് എന്നത് എനിക്കറിയാം ” ഇതാണ് എമി പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ തോൽവി ആഴ്സണലിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.ആഴ്സണലിന്റെയും ലിവർപൂളിന്റെയും തോൽവി ഏറെ ഗുണം ചെയ്യുന്നത് മാഞ്ചസ്റ്റർ സിറ്റിക്കാണ്.രണ്ട് പോയിന്റിന്റെ ലീഡിലേക്ക് ഇപ്പോൾ അവർ എത്തിക്കഴിഞ്ഞു.