ആഴ്ച്ചയിൽ 100 ഗോൾ നേടാം, സാധ്യമായ എല്ലാ കിരീടങ്ങളും നേടാം:ഹാലന്റിന് വഴി പറഞ്ഞു നൽകി ഹെൻറി.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് ക്ലബ്ബിനുവേണ്ടി അദ്ദേഹം പുറത്തെടുത്തത്. 52 ഗോളുകളാണ് ഈ സീസണിൽ അദ്ദേഹം നേടിയിട്ടുള്ളത്.ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാനും ഹാലന്റിന് കഴിഞ്ഞിരുന്നു. കൂടാതെ സിറ്റിക്കൊപ്പം മൂന്ന് കിരീടങ്ങളും ഹാലന്റ് സ്വന്തമാക്കിയിരുന്നു.

ഹാലന്റിന്റെ ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള കാൽ അദ്ദേഹത്തിന്റെ ഇടതുകാൽ തന്നെയാണ്. ഭൂരിഭാഗം ഗോളുകളും ഇടതുകാലുകൊണ്ടാണ് ഹാലന്റ് നേടാറുള്ളത്. ഇപ്പോഴിതാ തിയറി ഹെൻറി ഒരു ഉപദേശം ഈ സൂപ്പർതാരത്തിന് നൽകിയിട്ടുണ്ട്. അതായത് വലത് കാൽ കൂടി ഒന്ന് മെച്ചപ്പെടുത്തിയാൽ ഒരാഴ്ചയിൽ 100 ഗോളുകൾ നേടാമെന്നും സീസണിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാമെന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഹാലന്റ് തന്നെ തന്റെ വലതു കാലിനെ കൂടുതൽ ശ്രദ്ധിച്ച് കരുത്തുറ്റതാക്കിയാൽ, ഇടതു കാലിനെ പോലെ മികവുള്ളതാക്കിയാൽ പിന്നെ എല്ലാം അവിടെ തീർന്നു.എന്തെന്നാൽ അദ്ദേഹത്തിന് ഒരാഴ്ചയിൽ തന്നെ വേണമെങ്കിൽ 100 ഗോളുകൾ നേടാം.ഞാനിതൊരു ഉദാഹരണം പറഞ്ഞതാണ്.ബോക്സിനകത്ത് പ്രത്യേകിച്ച് നിങ്ങൾക്കൊന്നും പഠിക്കാനില്ല.മറിച്ച് ഗോൾ നേടാൻ ശ്രമിക്കുക എന്നുള്ളത് മാത്രമാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുക എന്നുള്ളതിനും പ്രാധാന്യമുണ്ട്.ഹാലന്റ് ഇത്തരം കാര്യങ്ങളിൽ ഒന്നുകൂടി ശ്രദ്ധിച്ചാൽ ഒരു സീസണിൽ സാധിക്കുന്ന എല്ലാ കിരീടങ്ങളും അദ്ദേഹത്തിന് നേടാൻ കഴിയും “ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഹാലന്റ്. പക്ഷേ സൂപ്പർതാരം ലയണൽ മെസ്സിയും അദ്ദേഹത്തിന് ഒപ്പമുണ്ട്.ആരായിരിക്കും ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുക എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *