ആറ്റിറ്റ്യൂഡ് മാറ്റണം, അല്ലെങ്കിൽ കരാർ വിച്ഛേദിച്ച് കളയും : മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് മുന്നറിയിപ്പ് നൽകിയതായി സ്കൈ സ്പോർട്സ്!

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ബ്രന്റ്ഫോർഡിന് മുന്നിൽ തകർന്നടിഞ്ഞിരുന്നത്. 35 മിനുട്ടിനുള്ളിൽ തന്നെ നാല് ഗോളുകൾ വഴങ്ങിക്കൊണ്ട് യുണൈറ്റഡ് നാണം കെട്ടിരുന്നു. ഈ മത്സരത്തിനുള്ള ആദ്യ ഇലവനിൽ റൊണാൾഡോയും ഉണ്ടായിരുന്നു.

ഏതായാലും പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് റൊണാൾഡോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. അതായത് മത്സരത്തിലുടനീളം റൊണാൾഡോ ദേഷ്യവും നീരസവും ഒക്കെ പ്രകടിപ്പിച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ള താരങ്ങളിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് പോലെയുള്ള ആറ്റിട്യൂഡായിരുന്നു മത്സരത്തിൽ റൊണാൾഡോ കാണിച്ചിരുന്നത്.

അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് വാണിംഗ് നൽകിയിട്ടുണ്ട്. അതായത് എത്രയും പെട്ടെന്ന് ഈ ആറ്റിറ്റ്യൂഡ് മാറ്റാനാണ് യുണൈറ്റഡ് റൊണാൾഡോയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലെങ്കിൽ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ വിച്ഛേദിക്കുമെന്നും യുണൈറ്റഡ് താരത്തെ അറിയിച്ചിട്ടുണ്ട്. ഇതായിരുന്നു സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ മറ്റൊരു മാധ്യമമായ MEN ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള യാതൊരുവിധ മുന്നറിയിപ്പുകളും തങ്ങൾ നൽകിയിട്ടുള്ള എന്നുള്ള കാര്യം യുണൈറ്റഡ് അറിയിച്ചു എന്നാണ് MEN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.റൊണാൾഡോയുടെ കരാർ വിച്ഛേദിക്കില്ല എന്ന് മാത്രമല്ല താരത്തെ നിലവിൽ വിൽക്കാൻ പോലും യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല എന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏതായാലും തുടർച്ചയായ രണ്ട് പരാജയങ്ങളോടുകൂടി നിരവധി പ്രശ്നങ്ങൾ യുണൈറ്റഡിൽ ഉടലെടുത്തിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണ് നിലവിൽ എറിക്ക് ടെൻ ഹാഗുള്ളത്.അതേസമയം റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *