ആരാധകൻ ആക്രമിച്ചു,ഷെഫീൽഡ് ക്യാപ്റ്റൻ കളം വിട്ടത് ചോരയൊലിപ്പിച്ച്!
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻഷിപ്പ് രണ്ടാംപാദ പ്ലേ ഓഫ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിന്റെ എതിരാളികൾ നോട്ടിങ്ഹാം ഫോറസ്റ്റായിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ ഷെഫീൽഡിനെ കീഴടക്കാൻ നോട്ടിങ്ഹാമിന് സാധിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം കളിക്കളത്തിൽ അനിഷ്ട സംഭവങ്ങളാണ് അരങ്ങേറിയത്.
മത്സരശേഷം വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നോട്ടിങ്ഹാം ആരാധകർ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. ഇതിലൊരു ആരാധകൻ ഷെഫീൽഡ് യുണൈറ്റഡിനെ നായകനായ ബില്ലി ഷാർപ്പിനെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹം ചോരയൊലിപ്പിച്ച് കൊണ്ടാണ് കളം വിട്ടത്.ഷാർപ്പിന്റെ സഹതാരമായ ഹെക്കിങ് ബോട്ടമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” ഞങ്ങൾക്ക് നേരെ ഉണ്ടായത് ആക്രമണമാണ്. ഞങ്ങളുടെ ഒരു താരം ആക്രമിക്കപ്പെടുന്നത് ഞങ്ങൾ കണ്ടു. ചോരയൊലിപ്പിച്ച് കൊണ്ട് ദേഷ്യപ്പെട്ടാണ് അദ്ദേഹം കാണുന്നത്. തീർച്ചയായും ഞങ്ങൾ ഇതിനെ കൈകാര്യം ചെയ്യും ” ഇതാണ് ഹെക്കിങ്ബോട്ടം പറഞ്ഞത്.
Billy Sharpe absolutely clattered!! These pitch invasions need to stop because this is too easy to attack a player! Ban incoming for that idiot! pic.twitter.com/kCQ4wTuYHP
— Jambags (@jambags) May 17, 2022
അതേസമയം നോട്ടിങ്ഹാം ഇക്കാര്യത്തിൽ പരസ്യമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. അവരുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്.
” ഞങ്ങളുടെ മുൻ താരം കൂടിയായ ബില്ലി ഷാർപ് ആക്രമിക്കപ്പെട്ടു കൊണ്ടാണ് കളം വിട്ടത് എന്നതിൽ ഞങ്ങൾ ഞെട്ടൽ രേഖപ്പെടുത്തുന്നു. തീർച്ചയായും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഞങ്ങൾ നടത്തും. മാത്രമല്ല കുറ്റക്കാർക്കെതിരെ ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ബില്ലിയോട് വ്യക്തിപരമായും ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബിനോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു ” ഇതാണ് നോട്ടിങ്ഹാമിന്റെ സ്റ്റേറ്റ്മെന്റ്.
ഏതായാലും താരങ്ങൾ ആക്രമിക്കപ്പെട്ടത് ഇംഗ്ലീഷ് മാധ്യമങ്ങൾക്കിടയിൽ ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.