ആരാധകരോട് ഗുഡ്ബൈ പറയില്ല: നിലപാട് വ്യക്തമാക്കി ടെൻഹാഗ്!
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ഈ സീസണിലെ ഓൾഡ് ട്രഫോഡിലെ അവസാനത്തെ മത്സരം കൂടിയാണ് ഇത്.
വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തുന്നത്.സമീപകാലത്തെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലകൻ ടെൻഹാഗിനെ ഈ സീസണിന് ശേഷം പുറത്താക്കും എന്നുള്ള വാർത്തകൾ സജീവമാണ്. പക്ഷേ ടെൻഹാഗ് അങ്ങനെ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിനു ശേഷം ആരാധകരോട് ഗുഡ്ബൈ പറയില്ലെന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.ടെൻഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Erik ten Hag on tonight's game as goodbye for him: "It’s not how I feel it and how I see it".
— Fabrizio Romano (@FabrizioRomano) May 15, 2024
"It is not the way I go to start that lap of honour for the fans, no. The answer to the questions you made so often: same answer". pic.twitter.com/mgJa3PlTIO
” ആരാധകരോട് ഞാൻ ഗുഡ്ബൈ പറയില്ല.കാരണം എന്നെ പുറത്താക്കുമെന്ന് ഞാൻ കരുതുന്നുമില്ല.അങ്ങനെ ഞാൻ കാണുന്നുമില്ല.നല്ല സമയത്തും മോശം സമയത്തും ആരാധകരും ഞങ്ങളും ഒരുമിച്ച് നിന്നിട്ടുണ്ട്.തീർച്ചയായും ക്ലബ്ബിൽ നിന്നുള്ള പിന്തുണ എനിക്കുണ്ട്.ആരാധകരും മാനേജ്മെന്റ് എപ്പോഴും എന്നെയും ടീമിനെയും പിന്തുണച്ചിട്ടുണ്ട്.എനിക്ക് നെഗറ്റീവ് റിയാക്ഷനുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.കാരണം ഞങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം ആരാധകർക്ക് കൃത്യമായി മനസ്സിലാകും. ക്ലബ്ബ് ഒരു ട്രാൻസിഷൻ പിരിയഡിലാണ് എന്നത് ആരാധകർക്ക് അറിയാം.പല പ്രധാനപ്പെട്ട പൊസിഷനുകളിലും ഞങ്ങൾ നേരിട്ട് ബുദ്ധിമുട്ടുകളെ കുറിച്ചും ആരാധകർക്കറിയാം “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ടെൻഹാഗിനെ പുറത്താക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർ അതേക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുത്തിട്ടുമില്ല.തോമസ് ടുഷേലിനെ കൊണ്ടുവരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ടെൻഹാഗിന് തന്റെ സ്ഥാനം നഷ്ടമായേക്കും.