ആരാണ് ഈ സീസണിലെ ഏറ്റവും മികച്ച താരം? ലിസ്റ്റ് പുറത്തു വിട്ട് പ്രീമിയർ ലീഗ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വെച്ചു കഴിഞ്ഞു. ഇനി കേവലം വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് പ്രീമിയർ ലീഗിൽ അവശേഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി ഇത്തവണത്തെ കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആഴ്സണലിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.
ഇതിനിടെ പ്രീമിയർ ലീഗ് ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരത്തിന് വേണ്ടിയുള്ള നോമിനി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് താരങ്ങളുടെ ഒരു ലിസ്റ്റ് ആണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരങ്ങളായ ഏർലിംഗ് ഹാലന്റ്,കെവിൻ ഡി ബ്രൂയിന എന്നിവർ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഈ രണ്ടു താരങ്ങളിൽ ഒരാൾക്കാണ് ഏറ്റവും കൂടുതൽ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്.
ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ,ആഴ്സണൽ സൂപ്പർ താരം ഒഡേഗാർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്ഫോർഡ്,ആഴ്സണലിന്റെ ബുകയോ സാക്ക,ന്യൂകാസിലിന്റെ കീറൻ ട്രിപ്പിയർ എന്നിവരൊക്കെയാണ് ഈ നോമിനി ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. മെയ് 22 ആം തീയതി മുതൽ മെയ് 27ആം തീയതി വരെയാണ് ഈ താരങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സമയം.
Introducing your nominees for @EASPORTSFIFA Player of the Season! 🏅
— Premier League (@premierleague) May 18, 2023
🔵 @KevinDeBruyne
🔵 @ErlingHaaland
⚪️ @HKane
🔴 Martin Odegaard
👹 @MarcusRashford
🔴 @BukayoSaka87
🏁 @trippier2#PLAwards | 🗳️ https://t.co/2U9UQ2CO40 pic.twitter.com/iPdZue3YEB
ആരാധകരുടെ വോട്ടുകൾക്ക് പുറമേ പ്രീമിയർ ലീഗ് ഫുട്ബോൾ വിദഗ്ധരുടെ ഒരു പാനലും വിജയിയെ തീരുമാനിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റാണ്. 36 ഗോളുകൾ നേടിയ അദ്ദേഹത്തിന് ഈയിടെ FWA പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം ഏഴു ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുള്ള ഡി ബ്രൂയിനയും തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ പുറത്തെടുത്തിട്ടുള്ളത്.ഈ രണ്ടു താരങ്ങൾ തമ്മിലായിരിക്കും പ്രധാനമായും പോരാട്ടം അരങ്ങേറുക. 27 ഗോളുകൾ നേടിയിട്ടുള്ള ഹാരി കെയ്നാണ് പ്രീമിയർ ലീഗ് ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്.