ആന്റണി ആ സെലിബ്രേഷൻ നടത്താൻ പാടില്ലായിരുന്നുവെന്ന് ടെൻ ഹാഗ്, ക്ലബ്ബിന് വേണ്ടി ചെയ്തതെന്ന് ബ്രസീലിയൻ താരം!

കഴിഞ്ഞ FA കപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടിച്ചുകൊണ്ടാണ് വിജയിച്ചത്. ലോവർ ഡിവിഷൻ ക്ലബ്ബായ കോവെൻട്രിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നത്. ഷൂട്ടൗട്ടിൽ വിജയിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ നടത്തിയ സെലിബ്രേഷൻ വലിയ വിവാദമാകുന്നു.കോവെൻട്രി താരങ്ങളുടെ അഭിമുഖമായി ചെവിക്ക് പിറകിൽ കൈവച്ചുകൊണ്ടുള്ള സെലിബ്രേഷനാണ് ആന്റണി നടത്തിയിട്ടുള്ളത്.ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി.

ആന്റണി ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന വിമർശനങ്ങൾ അധികരിച്ചു.ഒരു ലോവർ ഡിവിഷൻ ക്ലബ്ബിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചതെന്നും ഇത്തരം ഷോ ഓഫുകളുടെ കാര്യമില്ല എന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടിരുന്നത്. ആന്റണിയുടെ സെലിബ്രേഷൻ എതിരാളികൾ പ്രകോപിപ്പിച്ചത് കൊണ്ട് സംഭവിച്ചതാണെന്നും എന്നാൽ ആന്റണി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ടെൻ ഹാഗ് പറഞ്ഞിരുന്നു. ഇന്നലത്തെ പത്രസമ്മേളനത്തിലായിരുന്നു ടെൻ ഹാഗ് ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

എന്നാൽ തന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് ആന്റണി രംഗത്തുവന്നിട്ടുണ്ട്. ക്ലബ്ബിനും ആരാധകർക്കും വേണ്ടിയാണ് താൻ ഇത് ചെയ്തത് എന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തുകൊണ്ടാണ് കോവെൻട്രി സെമി ഫൈനലിൽ ഇടം നേടിയത് എന്നത് അവരുടെ പ്രകടനത്തിലൂടെ അവർ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ആരാധകർക്ക് വേണ്ടിയാണ് ഈ ഫൈനലിൽ ഞങ്ങൾ സ്ഥാനം നേടിയെടുത്തിട്ടുള്ളത്. അവരുടെ താരങ്ങൾ ഞങ്ങളുടെ ആരാധകരെ ട്രീറ്റ് ചെയ്ത രീതി ഒരിക്കലും നല്ലതായിരുന്നില്ല.ഞാൻ ആണെങ്കിൽ ആ നിമിഷത്തിന്റെ ചൂടിലുമായിരുന്നു.ആ പ്രകോപനങ്ങളോടാണ് ഞാൻ സ്വാഭാവികമായ രീതിയിൽ പ്രതികരിച്ചിട്ടുള്ളത്. എന്റെ ക്ലബ്ബിന്റെ നാച്ചുറലായ ഡിഫൻസ് രീതിയിലാണ് ഞാൻ പ്രതികരിച്ചിട്ടുള്ളത് ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.

ഏതായാലും ആന്റണിക്ക് വലിയ വിമർശനങ്ങൾ ഇക്കാര്യത്തിൽ ലഭിക്കേണ്ടി വന്നിട്ടുണ്ട്.FA കപ്പ് ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് അവരുടെ എതിരാളികൾ.സിറ്റിയെ മറികടക്കുക എന്നത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *