ആന്റണിയും ക്രിസ്റ്റ്യാനോയും ഇറങ്ങുമോ? യുണൈറ്റഡ് Vs ആഴ്സണൽ മത്സരത്തിന്റെ സാധ്യത ഇലവനുകൾ ഇങ്ങനെ!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും കരുത്തരായ ആഴ്സണലും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേദിയായ ഓൾഡ് ട്രഫോർഡാണ് ഈ മത്സരത്തിന് സാക്ഷ്യം വഹിക്കുക.

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ആഴ്സണൽ പുറത്തെടുക്കുന്നത്. കളിച്ച 5 മത്സരങ്ങളിൽ അഞ്ചും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ആഴ്സണൽ ഈ മത്സരത്തിന് വരുന്നത്.എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും വിജയക്കൊടി പാറിച്ചു കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മത്സരത്തിന് തയ്യാറെടുക്കുന്നത്.അതുകൊണ്ടുതന്നെ ഒരു തീപാറും പോരാട്ടമാണ് ഇന്ന് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.

യുണൈറ്റഡിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ബ്രസീലിയൻ സൂപ്പർതാരം ആന്റണി ഇന്ന് അരങ്ങേറ്റം കുറിക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ സാധ്യത ഇലവൻ പ്രകാരം ആന്റണി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും. ഒപ്പം സൂപ്പർ താരം കാസമിറോയും കളിച്ചേക്കും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്നാണ് ഇവരുടെ സാധ്യത ഇലവൻ സൂചിപ്പിക്കുന്നത്. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഡേവിഡ് ഡിഹിയ,റാഫേൽ വരാനെ,ലിസാൻഡ്രോ മാർട്ടിനസ്,ഡിയോഗോ ഡാലോട്ട്,ടൈറൽ മലാസിയ,കാസമിറോ,എറിക്ക്സൺ,ബ്രൂണോ ഫെർണാണ്ടസ്,ആന്റണി,റാഷ്ഫോർഡ്,സാഞ്ചോ ഇങ്ങനെയായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ.

അതേസമയം ബ്രസീലിയൻ സൂപ്പർതാരങ്ങളായ ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ആഴ്സണലിന്റെ പ്രതീക്ഷകൾ.ആഴ്സണലിന്റെ സാധ്യത ഇലവൻ കൂടി താഴെ നൽകുന്നു.

റാംസ്ഡെയിൽ,വില്യം സാലിബ,ഗബ്രിയേൽ,വൈറ്റ്,ടിയർനി,ഗ്രാനിത് ഷാക്ക,ലോകോങ്ക,ഒഡെഗാർഡ്,ജീസസ്,മാർട്ടിനെല്ലി,സാക്ക എന്നിവരായിരിക്കും ഗണേഴ്സ് നിരയിൽ ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *