ആകെ ടെൻഷനടിച്ചു: യുണൈറ്റഡിന്റെ വിജയത്തെക്കുറിച്ച് അമോറിം!

ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്ക് ബോഡോയെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ഗർനാച്ചോയിലൂടെ ലീഡ് സ്വന്തമാക്കിയിരുന്നു.എന്നാൽ എതിരാളികൾ പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചു. പക്ഷേ ഹോയ്ലുണ്ട് നേടിയ ഇരട്ട ഗോളുകൾ യുണൈറ്റഡിന് വിജയം സമ്മാനിക്കുകയായിരുന്നു.

ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിലാണ് യുണൈറ്റഡ് വിജയം നേടിയിരിക്കുന്നത്. റൂബൻ അമോറിമിന് കീഴിൽ യുണൈറ്റഡ് വിജയിക്കുന്ന ആദ്യത്തെ മത്സരം കൂടിയാണ് ഇത്. മത്സരം കണ്ട് തന്റെ ഉത്കണ്ഠ വർദ്ധിച്ചു എന്ന കാര്യം പരിശീലകനായ അമോറിം പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

” ഞങ്ങൾ മത്സരത്തിൽ തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.എന്നാൽ പിന്നീട് രണ്ടു ഗോളുകൾ വഴങ്ങി വന്നു.പക്ഷേ അതിൽ നിന്നും തിരിച്ചു വരാൻ താരങ്ങൾക്ക് കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. അർഹിച്ച വിജയം തന്നെയാണ് ഞങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഈ മത്സരം കാണുന്ന സമയത്ത് ഞാൻ വളരെയധികം ഉൽക്കണ്ഠയുള്ളവനായിരുന്നു. എന്തെന്നാൽ എന്ത് സംഭവിക്കും എന്ന് എനിക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ടീമിന്റെ പ്രകടനം തികച്ചും അപ്രവചനീയമായിരുന്നു. എനിക്ക് എന്റെ താരങ്ങളെ ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.കൂടുതൽ വർക്ക് ചെയ്യാൻ സമയം ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ എനിക്ക് വളരെയധികം ആശങ്കയുണ്ടായിരുന്നു. മത്സരം എങ്ങനെ പോകും എന്നുള്ളത് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ടീമിനോടൊപ്പം വർക്ക് ചെയ്യാൻ ഇനിയും ഒരുപാട് സമയം ആവശ്യമുണ്ട് എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പരിശീലകന്റെ ആദ്യത്തെ മത്സരത്തിൽ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്.യൂറോപ്പ ലീഗ് പോയിന്റ് പട്ടികയിൽ യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *