അർണോൾഡിന് ഈ അനുഭൂതി മനസ്സിലാവണമെന്നില്ല: പരിഹസിച്ച് ഹാലന്റ്

കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും FA കപ്പും അടങ്ങുന്ന ട്രെബിൾ അവർ കരസ്ഥമാക്കിയിരുന്നു. അതിനുപുറമേ ക്ലബ്ബ് വേൾഡ് കപ്പും യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. ഇങ്ങനെ കഴിഞ്ഞ വർഷം 5 കിരീടങ്ങലാണ് മാഞ്ചസ്റ്റർ സിറ്റി ഷെൽഫിലേക്ക് എത്തിച്ചത്. എന്നാൽ ലിവർപൂൾ സൂപ്പർ താരമായ അലക്സാണ്ടർ അർനോൾഡ് ഇതിനെ വിലകുറച്ച് കണ്ടിരുന്നു.

അതായത് മാഞ്ചസ്റ്റർ സിറ്റി ഒരു മെഷീൻ ബിൽറ്റ് ടീമാണെന്നും അവരുടെ കിരീടനേട്ടത്തെക്കാൾ മൂല്യം ലിവർപൂൾ കിരീടം സ്വന്തമാക്കുമ്പോൾ ഉണ്ടെന്നുമായിരുന്നു അർനോൾഡ് പറഞ്ഞിരുന്നത്. എന്നാൽ ഇതിന് മറുപടി നൽകിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഹാലന്റ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താൻ ട്രിബിൾ നേടിയെന്നും ആ അനുഭൂതി ട്രിബിൾ നേടാത്ത അർനോൾഡിന് മനസ്സിലാവണമെന്നില്ല എന്നുമാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും അദ്ദേഹത്തിന് അങ്ങനെ പറയണമെങ്കിൽ പറയാം.ഞാനിവിടെ എത്തിയിട്ട് ഒരു വർഷമാണ് ആയത്. ഞാൻ ട്രിബിൾ നേടുകയും ചെയ്തു.ഇത് മനോഹരമായ അനുഭൂതിയാണ്. അത് അദ്ദേഹത്തിന് മനസ്സിലാകണമെന്നില്ല.തീർച്ചയായും അദ്ദേഹത്തിന് പറയാനുള്ള അവകാശമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത് എനിക്കറിയില്ല. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

ഇത്തവണയും മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രീമിയർ ലീഗ് കിരീടത്തിനായി സിറ്റിയും ലിവർപൂളും തമ്മിലാണ് ഇപ്പോൾ പോരടിക്കുന്നത്. അടുത്ത മത്സരത്തിൽ സിറ്റിയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലിവർപൂളിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സിറ്റിക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *