അവൻ തയ്യാറായി: സൂപ്പർ താരം തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിച്ച് ആർടെറ്റ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആഴ്സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്.കെറ്റിയ,സാക്ക എന്നിവരായിരുന്നു ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയിരുന്നത്. പിന്നീട് നടന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.ഒഡേഗാർഡിന്റെ പെനാൽറ്റി ഗോളാണ് ഗണേഴ്‌സിന് വിജയം സമ്മാനിച്ചത്.
ഇനി മൂന്നാമത്തെ മത്സരത്തിൽ ആഴ്സണലിന്റെ എതിരാളികൾ ഫുൾഹാമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് തിരിച്ചെത്തുമെന്നുള്ള കാര്യം അവരുടെ പരിശീലകനായ മികെൽ ആർട്ടെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.അവൻ തയ്യാറായി എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Mikel Arteta: “Gabriel Jesus? He’s ready to go, yes”. 🔴⚪️🇧🇷 #AFC
— Fabrizio Romano (@FabrizioRomano) August 25, 2023
👀 “Exits? There are some movements happening. The last week is going to be busy. Nothing that we can announce at the moment”. pic.twitter.com/qXewe1nhRE
” ഗബ്രിയേൽ ജീസസ് മുന്നോട്ടുപോകാൻ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു.അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ അതല്ല സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ആയിരിക്കുമോ എന്നുള്ളത് നമുക്ക് നോക്കിക്കാണാം ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിക്ക് ആയിരുന്നു ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വിനയായി മാറിയിരുന്നത്.തുടർന്ന് കഴിഞ്ഞ മാസം ഇദ്ദേഹം സർജറിക്ക് വിധേയനായിരുന്നു. ഇപ്പോൾ അദ്ദേഹം കളത്തിലേക്ക് തിരിച്ചെത്താൻ തയ്യാറായിക്കഴിഞ്ഞു.ആഴ്സണലിന് വേണ്ടി ആകെ കളിച്ച 33 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ജീസസ് നേടിയിട്ടുണ്ട്. താരത്തിന്റെ വരവ് കൂടുതൽ ഊർജ്ജം ക്ലബ്ബിന് നൽകും.മാർട്ടിനല്ലിയും സാക്കയും ഒഡേഗാർഡുമെല്ലാം മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.