അവസാന മിനുട്ട് വരെ റൊണാൾഡോക്ക് വേണ്ടി പുതിയ ക്ലബ്ബിനായുള്ള അന്വേഷണങ്ങൾ തുടരാൻ മെന്റസ്!

തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നുള്ള കാര്യം കഴിഞ്ഞ മാസം തന്നെ റൊണാൾഡോ ക്ലബ്ബിനെ അറിയിച്ചതാണ്. എന്നാൽ യുണൈറ്റഡ് അതിന് സമ്മതിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റൊണാൾഡോ യുണൈറ്റഡിനൊപ്പം പുതിയ സീസൺ ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ടെൻ ഹാഗ് വന്നിട്ടും യുണൈറ്റഡിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് അട്ടിമറി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഈ തോൽവികൾ റൊണാൾഡോ വളരെയധികം നിരാശനാണ്.മത്സരത്തിൽ അത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇപ്പോഴും യുണൈറ്റഡ് വിടാൻ തന്നെയാണ് റൊണാൾഡോയുടെ തീരുമാനം.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഏജന്റായ ജോർഗേ മെന്റസ് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ്. ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ അവസാന മിനിട്ട് വരെ റൊണാൾഡോക്ക് ഒരു പുതിയ ക്ലബ്ബ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താനാണ് ഏജന്റിന്റെ തീരുമാനം. കഴിഞ്ഞ വർഷം യുവന്റസിൽ നിന്നും റൊണാൾഡോ യുണൈറ്റഡിൽ എത്തിയത് ഇതുപോലെയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ക്ലബ്ബ് കണ്ടെത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ് റൊണാൾഡോയും ഏജന്റുമുള്ളത്.

അതേസമയം താരത്തെ വിൽക്കാനുള്ളതല്ല എന്നായിരുന്നു ഇതുവരെ യുണൈറ്റഡിന്റെ നിലപാട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് BBC പുറത്തുവിട്ടിരുന്നു. അതായത് റൊണാൾഡോയെ യുണൈറ്റഡ് പോകാൻ അനുവദിച്ചേക്കും എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഏതായാലും റൊണാൾഡോക്ക് പുറമേ നിരവധി പ്രശ്നങ്ങൾ യുണൈറ്റഡിന് പരിഹരിക്കാനുണ്ട്. സീസണിന്റെ തുടക്കത്തിൽ തന്നെ എറിക്ക് ടെൻ ഹാഗിന് വലിയ പ്രതിസന്ധികളെയാണ് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *