അവസാന നിമിഷം ഗോൾ വഴങ്ങി, ജയം കൈവിട്ട് യുണൈറ്റഡ്!
ഒരല്പം മുമ്പ് നടന്ന പ്രീ സീസൺ സൗഹൃദമത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലക്കുരുക്ക്. ആസ്റ്റൻ വില്ലയാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം കൈവിട്ടത്.
സൂപ്പർ താരങ്ങളായ ആന്റണി മാർഷ്യൽ,റാഷ്ഫോർഡ്,സാഞ്ചോ എന്നിവർ തന്നെയാണ് ഇന്നും യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ അണിനിരന്നത്. മത്സരത്തിന്റെ 25-ആം മിനുട്ടിലാണ് യുണൈറ്റഡ് ആദ്യ ഗോൾ കരസ്ഥമാക്കിയത്.ടീമിന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ സാഞ്ചോയാണ് ഗോൾ കണ്ടെത്തിയത്.
A superb @Sanchooo10 volley opens the scoring in Perth! 🤩🇦🇺#MUFC || #MUTOUR22
— Manchester United (@ManUtd) July 23, 2022
42-ആം മിനിറ്റിൽ യുണൈറ്റഡ് ലീഡ് വർദ്ധിപ്പിച്ചു.റാഷ്ഫോർഡിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ കാഷ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.50-ആം മിനുട്ടിൽ ലിയോൺ ബെയിലി വില്ലക്ക് വേണ്ടി ഒരു ഗോൾ കണ്ടെത്തുകയായിരുന്നു. പിന്നീട് 67 മിനിറ്റിൽ പ്രധാനപ്പെട്ട താരങ്ങളെയെല്ലാം യുണൈറ്റഡ് പിൻവലിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ചേമ്പേഴ്സ് വില്ലക്ക് വേണ്ടി സമനില ഗോൾ നേടിയത്.ഇതോടെ യുണൈറ്റഡ് വിജയം കൈവിടുകയായിരുന്നു.
A stormy encounter so far! 🌧
— Manchester United (@ManUtd) July 23, 2022
Here's how we gained a 2-goal advantage in today's friendly ⬇️#MUFC || #MUTOUR22
ടെൻ ഹാഗിന് കീഴിൽ ഇതുവരെ യുണൈറ്റഡ് കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഈ മത്സരത്തിൽ സമനില വഴങ്ങിയതോടെ വിജയ കുതിപ്പ് അവസാനിക്കുകയായിരുന്നു. ഇനി യുണൈറ്റഡിന്റെ അടുത്ത മത്സരം അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയാണ്.