അവസാനം ഒരു ഓഫർ വന്നിരുന്നു, പക്ഷേ…. : തുറന്ന് പറഞ്ഞ് പോർച്ചുഗീസ് സൂപ്പർ താരം!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവ. സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണയും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുമായിരുന്നു താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്. എന്നാൽ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഏതായാലും തന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ച് ഇപ്പോൾ സിൽവ തന്നെ നേരിട്ട് പ്രതികരണം അറിയിച്ചിട്ടുണ്ട്. എന്തെന്നാൽ ഒരു ഓഫർ മാത്രമാണ് തനിക്ക് ലഭിച്ചിട്ടുള്ളൂയെന്നും അത് അവസാന നിമിഷത്തിലായതിനാൽ താനത് നിരസിക്കുകയായിരുന്നു എന്നുമാണ് ബെർണാഡോ സിൽവ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 2, 2022
” ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ക്ലബ്ബുകളിൽ ഒന്നാണ് ഇത്.ഇവിടെ തുടരുന്നതിൽ എനിക്ക് വളരെയധികം സന്തോഷമാണ്.ഇവിടെ തുടരാൻ തീരുമാനമെടുത്തത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നില്ല. എന്തെന്നാൽ ഒരേയൊരു ഓഫർ മാത്രമായിരുന്നു വന്നിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് തള്ളിക്കളയുക എന്നുള്ളത് എളുപ്പമുള്ള കാര്യമായിരുന്നു. കാരണം ഏറ്റവും അവസാനത്തിലാണ് ആ ഓഫർ വന്നത്. അതുകൊണ്ടുതന്നെ പകരക്കാരനെ കണ്ടെത്താൻ ക്ലബ്ബിന് കഴിഞ്ഞെന്ന് വരില്ല. ഇതുകൊണ്ടൊക്കെയാണ് ഞാൻ ഓഫർ നിരസിച്ചത് ” ബെർണാഡോ സിൽവ പറഞ്ഞത്.
ഓഫർ വന്നത് ബാഴ്സയിൽ നിന്നാണോ പിഎസ്ജിയിൽ നിന്നാണോ എന്നുള്ളത് വെളിപ്പെടുത്താൻ താരം തയ്യാറായില്ല.പക്ഷേ താരത്തിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നത് സാവിയും ബാഴ്സയുമാണ് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.