അവനെ ആര് മൈൻഡ് ചെയ്യുന്നു? ഹാലന്റിൽ നിന്നും ചോദിച്ച് വാങ്ങി റോയ് കീൻ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വോൾവ്സിനെ അവർ പരാജയപ്പെടുത്തിയത്.തിളങ്ങിയത് മറ്റാരുമല്ല, സൂപ്പർ താരം ഏർലിംഗ് ഹാലന്റ് തന്നെയാണ്.നാല് ഗോളുകളാണ് അദ്ദേഹം നേടിയത്. ശേഷിച്ച ഗോൾ ഹൂലിയൻ ആൽവരസിന്റെ വകയായിരുന്നു.റോഡ്രി മത്സരത്തിൽ ഇരട്ട അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് പെനാൽറ്റി ഗോളുകൾ ഉൾപ്പെടെയാണ് ഹാലന്റ് 4 ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്. സമീപകാലത്ത് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന താരം കൂടിയാണ് ഹാലന്റ്. പ്രത്യേകിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ എപ്പോഴും താരത്തെ വിമർശിച്ചിരുന്നു. ഇംഗ്ലണ്ടിലെ നാലാം ഡിവിഷൻ താരത്തെ പോലെയാണ് ഹാലന്റിന്റെ പ്രകടനം എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്.
Erling Haaland is now FIVE goals clear in the race for the Golden Boot 🤖 pic.twitter.com/teuDAazxhg
— Sky Sports Premier League (@SkySportsPL) May 4, 2024
പിന്നീട് കഴിഞ്ഞ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഹാലന്റ് ഒരു ഗോൾ നേടിയിരുന്നു.ഹാലന്റ് ഇപ്പോൾ മെച്ചപ്പെട്ടുവെന്നും ഇപ്പോഴാണ് ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ താരത്തിന്റെ നിലവാരത്തിൽ എത്തിയത് എന്നുമായിരുന്നു പരിഹസിച്ചുകൊണ്ട് റോയ് കീൻ പറഞ്ഞിരുന്നത്. എന്നാൽ ഹാലന്റ് ഈ വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഹാലന്റ് മറുപടി പറയുകയായിരുന്നു.ആ മനുഷ്യനെ ആരും മൈൻഡ് ചെയ്യുന്നു? ഞാൻ അതൊന്നും കാര്യമാക്കുന്നില്ല എന്നാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.റോയ് കീനിന്റെ വാക്കുകൾക്ക് ഹാലന്റ് യാതൊരുവിധ പരിഗണനയും നൽകുന്നില്ല.
നിലവിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിട്ടുനിൽക്കുന്നത് ഹാലന്റ് തന്നെയാണ്.25 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ടും ഹാലന്റ് തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.