അഴിമതിക്കാർ: പ്രീമിയർ ലീഗിന് റെഡ് കാർഡ് നൽകി എവെർടൺ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എവെർടണെ അവർ പരാജയപ്പെടുത്തിയത്.ഗർനാച്ചോ,റാഷ്ഫോർഡ്,മാർഷ്യൽ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.എവർടന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറിയത്.

FFP നിയമം ലംഘിച്ചതിനെ തുടർന്ന് പ്രീമിയർ ലീഗ് എവെർടണ് ശിക്ഷ വിധിച്ചിരുന്നു.അവരുടെ പത്ത് പോയിന്റുകൾ വെട്ടിക്കുറക്കുകയായിരുന്നു. ഇതോടുകൂടി എവർടൺ റെലഗേഷൻ സോണിൽ എത്തിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ 19 ആം സ്ഥാനത്താണ് ഈ ക്ലബ്ബ് ഉള്ളത്.13 മത്സരങ്ങളിൽ കേവലം 4 പോയിന്റുകൾ മാത്രമാണ് ഇപ്പോൾ എവർടണ് ഉള്ളത്.

പ്രീമിയർ ലീഗിന്റെ ഈ നടപടിക്കെതിരെ എവർട്ടൺ ആരാധകർ പ്രതിഷേധിച്ചിട്ടുണ്ട്. എല്ലാ ആരാധകരും ഒരു റെഡ് കാർഡ് ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്.പ്രീമിയർ ലീഗിന്റെ ലോഗോ അതിൽ പതിച്ചിട്ടുണ്ട്.കൂടാതെ അഴിമതിക്കാർ എന്ന് അതിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇതിനൊക്കെ പുറമേ ഒരു ബാനർ അവർ ഉയർത്തിയിട്ടുണ്ട്. പണവും അധികാരവും ഉള്ളിടത്ത് അഴിമതിയും ഉണ്ടാകുന്നു എന്നാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രീമിയർ ലീഗിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.

115ഓളം FFP നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചതായി കൊണ്ട് ആരോപിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ സിറ്റിക്ക് ഇതുവരെ നടപടികൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഒരു നിയമം ലംഘിച്ചതിനാണ് എവർടണ് ഇപ്പോൾ ഇത്രയും വലിയ ശിക്ഷ നേരിടേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കുമൊക്കെ അനുകൂലമായിക്കൊണ്ട് പ്രവർത്തിക്കുന്നു എന്നാണ് എവർടൻ ആരാധകർ ആരോപിച്ചിട്ടുള്ളത്. കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരത്തിനിടെ ബാനർ ഉയർത്തിക്കൊണ്ട് ഇവർ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *