അയാക്സ് വിടുമോ? യുണൈറ്റഡ് നോട്ടമിട്ട ടെൻഹാഗ് പറയുന്നു!

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്ന റാൾഫ് റാഗ്നിക്ക് ഇടക്കാല പരിശീലകൻ മാത്രമാണ്.ഈ സീസണോട് കൂടിയാണ് അദ്ദേഹത്തിന്റെ പരിശീലകനായുള്ള കരാർ അവസാനിക്കുക.ഒരു സ്ഥിരപരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ,അയാക്സിന്റെ പരിശീലകനായ ടെൻ ഹാഗ് എന്നിവരെയാണ് യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.

ഈയിടെ ചില പ്രശ്നങ്ങൾ കാരണം അയാക്സ് ഡയറക്റ്ററായ മാർക്ക് ഓവർമാസ് പുറത്തു പോയിരുന്നു.അത്കൊണ്ട് തന്നെ എറിക് ടെൻ ഹാഗും അയാക്സ് വിടുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു.എന്നാൽ അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് ടെൻ ഹാഗ് ഇതിനോട് പ്രതികരണറിയിച്ചത്.യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഇത് നിരാശാജനകമായ ഒരു വാർത്തയാണ്. അയാക്സ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനും ഓവർമാസും തമ്മിൽ നല്ല ബന്ധമായിരുന്നു.പക്ഷെ ഇത് എന്നെ സംബന്ധിക്കുന്ന ഒരു കാര്യമല്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ വിലയിരുത്തേണ്ടിയിരിക്കുന്നു.ഞാൻ ഇതിന്റെ അനന്തരഫലങ്ങൾ പരിശോധിക്കും.എന്റെ ഭാവിയെ കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.പക്ഷെ ഞങ്ങൾക്ക് മോശം ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അയാക്സ് വിടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.

മിന്നുന്ന ഫോമിലാണ് അയാക്സ് ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്.ഡച്ച് ലീഗിൽ ഒന്നാമതുള്ള അയാക്സ് 21 മത്സരങ്ങളിൽ നിന്ന് 64 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്.5 എണ്ണം മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *