അഭിമാനമുണ്ട്,പക്ഷെ ഇനിയും കഠിനാധ്വാനം ചെയ്യണം : യുണൈറ്റഡ് താരത്തെ കുറിച്ച് സ്ലാട്ടൻ പറയുന്നു
സമീപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ് ആന്റണി എലാങ്ക.യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്ന താരം പ്രീമിയർ ലീഗിൽ രണ്ട് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോഴിതാ തന്റെ ദേശീയ ടീമായ സ്വീഡന് വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് എലാങ്ക.
സ്വീഡിഷ് സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മുമ്പ് മാൽമോയിൽ ആയിരുന്ന സമയത്ത് എലാങ്കയുടെ പിതാവിനോടൊപ്പം കളിച്ചിട്ടുണ്ട്.ഇപ്പോഴിതാ എലാങ്കയോടൊപ്പം കളിക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാട്ടൻ.
താരത്തെ കുറിച്ച് ചില കാര്യങ്ങളിപ്പോൾ സ്ലാട്ടൻ പങ്കുവെച്ചിട്ടുണ്ട്.അതായത് എലാങ്കയുടെ കാര്യത്തിൽ അഭിമാനമുണ്ടെന്നും എന്നാൽ താരം കൂടുതൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നുമാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 23, 2022
” എലാങ്ക ഒരു പ്രതിഭയാണ്. ഇദ്ദേഹം സ്വീഡനിൽ നിന്നാണ് എന്നുള്ളത് ഞങ്ങൾക്ക് സന്തോഷവും അഭിമാനവും പകരുന്ന ഒരു കാര്യമാണ്.അദ്ദേഹത്തിന് ഇപ്പോൾ സ്വീഡനെ പ്രതിനിധീകരിക്കാൻ കഴിയും. അതൊരു വലിയകാര്യം തന്നെയാണ്. വലിയൊരു ഭാവി അവനുണ്ട്. ഇതുവരെ ചെയ്തത് പോലെ അദ്ദേഹം ഇനിയും തുടരുകയാണെങ്കിൽ അത് പോസിറ്റീവായ കാര്യമാണ്. അദ്ദേഹം ഒരിക്കലും തൃപ്തിപ്പെടാതെ പോരാടേണ്ടതുണ്ട്.കൂടുതൽ കഠിനാധ്വാനം ചെയ്യണം. അദ്ദേഹത്തിന് എത്രത്തോളം വികസിക്കാൻ കഴിയുമെന്നുള്ളത് അദ്ദേഹത്തെ തന്നെ ആശ്രയിച്ചാണ് ഇരിക്കുന്നത്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങളെല്ലാവരും ഹാപ്പിയാണ്.എലാങ്ക തന്റെ കരിയർ ആരംഭിച്ചതേള്ളൂ.20 വർഷമെങ്കിലും അദ്ദേഹത്തെ കാണാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” സ്ലാട്ടൻ പറഞ്ഞു.
വരുന്ന ഖത്തർ വേൾഡ് കപ്പ് നേരിട്ട് യോഗ്യത നേടാൻ സ്വീഡന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്ലേ ഓഫ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കാണ് സ്വീഡന്റെ എതിരാളികൾ.