അന്ത്യശാസനം നൽകി ഹാരി കെയ്ൻ, അടുത്ത ഓഫർ സമർപ്പിക്കാനുള്ള ഒരുക്കത്തിൽ ബയേൺ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മികച്ച ഒരു സ്ട്രൈക്കറെ ഇപ്പോൾ ബയേണിന് ആവശ്യമുണ്ട്.ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കറായ ഹാരി കെയ്നിനെയാണ് അവർ കണ്ടു വെച്ചിരിക്കുന്നത്. ഏറെക്കാലമായി താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ബയേൺ നടത്തുന്നുമുണ്ട്.
എന്നാൽ ഇതുവരെ അത് ഫലം കണ്ടിട്ടില്ല. നിരവധി ഓഫറുകൾ കെയ്നിന് വേണ്ടി ബയേൺ ക്ലബ്ബിന് നൽകിയിരുന്നു.അതൊക്കെ നിരസിക്കുകയായിരുന്നു.ഏറ്റവും പുതിയതായി കൊണ്ട് 100 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു ഓഫർ ടോട്ടൻഹാമിന് നൽകിയിരുന്നു.എന്നാൽ ടോട്ടൻഹാം നിരസിച്ചിട്ടുണ്ട്.ഇതോടെ ഹാരി കെയ്നിനും തന്റെ ക്ഷമ നശിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ പ്രതിനിധികൾ മുഖാന്തരം ബയേണിന് ഒരു നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത് ഈ ആഴ്ചക്കുള്ളിൽ തന്നെ ഇത് തീരുമാനമാക്കണമെന്നാണ് ബയേണിനോട് ഹാരി കെയ്നിന്റെ ക്യാമ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ വീക്കെന്റിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ആരംഭിക്കുന്നതിനു മുന്നേ ഒരു തീരുമാനം ഉണ്ടാക്കാനാണ് ഹാരി കെയ്ൻ ആഗ്രഹിക്കുന്നത്. പ്രീമിയർ ലീഗ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് ടോട്ടൻഹാമിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ബയേണിന് ഇതിൽ നിന്നും പിന്മാറേണ്ടിവരും.
Harry Kane’s camp has informed Bayern and Tottenham of player’s preference in terms of timing: decision on the deal has to be by the end of this week 🚨⚪️🏴
— Fabrizio Romano (@FabrizioRomano) August 8, 2023
Kane doesn’t want to move after start of Premier League football on Sunday.
Up to Bayern and… Daniel Levy, again. pic.twitter.com/QNMO6U8XcI
പക്ഷേ ബയേൺ പിന്മാറാനുള്ള ഒരുക്കത്തിൽ അല്ല. താരത്തിന് വേണ്ടി അടുത്ത ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് ഉള്ളത്. ഇത്തവണ 110 മില്യൺ യൂറോയുടെ ഓഫർ ആയിരിക്കും നൽകുക എന്നാണ് സ്‌കൈ ജർമ്മനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതെങ്കിലും ടോട്ടൻഹാം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഈ ജർമൻ ക്ലബ്ബ് ഉള്ളത്. നൽകാനിരിക്കുന്ന ഓഫർ കൂടി നിരസിക്കപ്പെട്ടാൽ കെയ്നിനെ ബയേണിന് നഷ്ടമായേക്കും.