അദ്ദേഹമൊരു യഥാർത്ഥ ബീസ്റ്റ്,ഞങ്ങളുടെ നിർഭാഗ്യം : ഹാലണ്ടിനെ കുറിച്ച് ക്ലോപ് പറയുന്നു!
ബോറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെ തങ്ങൾ സ്വന്തമാക്കിയ വിവരം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായിത്തന്നെ അറിയിച്ചിരുന്നു. അഞ്ചു വർഷത്തെ കരാറിലായിരിക്കും താരം ഒപ്പു വെക്കുക.60 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി സിറ്റി ചിലവിടുക.ഹാലണ്ടിന്റെ വരവ് അടുത്ത സീസണിൽ സിറ്റിയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
ഏതായാലും ഈ വിഷയത്തിൽ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് എർലിംഗ് ഹാലണ്ട് ഒരു യഥാർത്ഥ ബീസ്റ്റാണ് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം സിറ്റിയലെത്തിയത് ഞങ്ങളുടെ നിർഭാഗ്യമാണെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 "He's a real beast. Unfortunately, a really good signing." 😅
— Football Daily (@footballdaily) May 10, 2022
Jurgen Klopp's reaction to Manchester City signing Erling Haaland pic.twitter.com/itVDrGpcqb
“എർലിംഗ് ഹാലണ്ട് ഒരു മികച്ച താരമാണ്. ഒരു താരത്തെ ആശ്രയിച്ചുകൊണ്ട് മാത്രം വിജയിക്കുകയോ വിജയിക്കാൻ പോവുകയോ ചെയ്യുന്ന ഒരു ടീമല്ല മാഞ്ചസ്റ്റർ സിറ്റി. അവർക്ക് കൃത്യമായ ഒരു കളി ശൈലിയുണ്ട്. അത് ഹാലണ്ട് മനസ്സിലാക്കിക്കൊണ്ട് ഉടൻ തന്നെ ഒരുപാട് ഗോളുകൾ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സെക്കൻഡ് പോസ്റ്റിൽ ഗോളുകൾ നേടുന്നതിനെ അദ്ദേഹം ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു യഥാർത്ഥ ബീസ്റ്റാണ്.ഡോർട്മുണ്ടിൽ ചില സമയങ്ങളിൽ അദ്ദേഹത്തിനെ പരിക്കുകൾ അലട്ടിയിരുന്നു. പക്ഷേ അദ്ദേഹമൊരു യഥാർത്ഥ ബിസ്റ്റ് തന്നെയാണ്. ഞങ്ങളുടെ നിർഭാഗ്യവശാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു മികച്ച സൈനിങ് തന്നെയാണ് ഇത് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ബോറൂസിയക്ക് വേണ്ടി ആകെ കളിച്ച 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് അടുത്ത സീസണിൽ തന്നെയാണ് ജൂലിയൻ ആൽവരസും സിറ്റിയിൽ എത്തിച്ചേരുക.