അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല : അർജന്റൈൻ പരിശീലകനോടുള്ള സ്നേഹം തുറന്ന് പറഞ്ഞ് റാഫീഞ്ഞ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റാഫിഞ്ഞ ലീഡ്‌സ് യുണൈറ്റഡ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി കളിച്ചു തുടങ്ങിയ താരത്തിന് തകർപ്പൻ പ്രകടനം പുറത്തെടുക്കാനും സാധിച്ചിരുന്നു.കഴിഞ്ഞ എൽക്ലാസിക്കോ മത്സരത്തിൽ ബാഴ്സയുടെ വിജയ ഗോൾ പിറന്നത് റാഫീഞ്ഞയുടെ ബൂട്ടിൽ നിന്നായിരുന്നു.

ഏതായാലും ലീഡ്‌സ് യുണൈറ്റഡിൽ തന്നെ പരിശീലിപ്പിച്ചിരുന്ന അർജന്റൈൻ പരിശീലകനായ മാഴ്സെലോ ബിയൽസയെ കുറിച്ച് റാഫീഞ്ഞ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.ബിയൽസ ഇല്ലായിരുന്നുവെങ്കിൽ താൻ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല എന്നാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ലീഡ്‌സിൽ എത്തിയ അന്ന് മുതൽ എന്നെ വളരെയധികം സഹായിച്ച ഒരു പരിശീലകനാണ് ബിയത്സ. അദ്ദേഹം ഇപ്പോഴും മാക്സിമം പ്രകടനം നമ്മിൽ നിന്നും ആവശ്യപ്പെടും. ബ്രസീലിന്റെ ദേശീയ ടീമിൽ എനിക്ക് ഇടം ലഭിക്കാനും ഇപ്പോൾ ബാഴ്സയിൽ എത്താനുമൊക്കെ എന്നെ സഹായിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ ഇവിടെയൊന്നും എത്തുമായിരുന്നില്ല. മത്സരത്തിലും പരിശീലനത്തിലും എപ്പോഴും ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം ആവശ്യപ്പെടുക. എന്റെ ജീവിതത്തിലും എന്റെ കരിയറിലും അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തി. ഞാൻ എപ്പോഴും അത് ഓർത്തിരിക്കും ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി ക്ലബ്ബുകൾ റാഫീഞ്ഞക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ റാഫീഞ്ഞ തന്നെയാണ് ബാഴ്സയെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *