അദ്ദേഹം വിമർശകരുടെ വാക്കുകളെ വിഴുങ്ങിപ്പിക്കും : യുണൈറ്റഡ് സൂപ്പർ താരത്തെ കുറിച്ച് ലെവിസ് പറയുന്നു!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരമായ മാർക്കസ് റാഷ്ഫോഡിനെ കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് താല്പര്യമുണ്ട്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ കൈവിടാൻ ഒരുക്കമല്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി മികവിലേക്ക് ഉയരാൻ റാഷ്ഫോർഡിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ ഡാരെൻ ലെവിസ് ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതായത് വിമർശകരുടെ വാക്കുകളെ വിഴുങ്ങിപ്പിക്കാൻ റാഷ്ഫോഡിന് കഴിയുമെന്നും അദ്ദേഹത്തെ ഇപ്പോൾ തന്നെ എഴുതിത്തള്ളേണ്ട എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലെവിസിന്റെ വാക്കുകളെ ടോക്ക് സ്പോർട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“യുണൈറ്റഡ് റാഷ്ഫോഡിനെ വിൽക്കുമോ ഇല്ലയോ എന്നുള്ളതല്ല ചോദ്യം.മറിച്ച് റാഷ്ഫോർഡ് യുണൈറ്റഡ് തുടരുമോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം.നിങ്ങൾ സാഞ്ചോയെ നോക്കൂ,അദ്ദേഹം ബൊറൂസിയയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.എന്നാൽ യുണൈറ്റഡിൽ അങ്ങനെയല്ല.യഥാർത്ഥത്തിൽ യുണൈറ്റഡാണ് താരങ്ങളുടെ ക്രിയേറ്റിവിറ്റി നശിപ്പിക്കുന്നത്.റാഷ്ഫോർഡ് പിഎസ്ജിയിലേക്ക് പോയാൽ ഒരു പക്ഷേ അവിടെ തകർപ്പൻ പ്രകടനം പുറത്തെടുത്തേക്കാം. ഒരിക്കലും റാഷ്ഫോഡിനെ എഴുതി തള്ളരുത്.അദ്ദേഹത്തിന്റെ പ്രായം 24 വയസ്സ് മാത്രമാണ്. വിമർശകരുടെ വാക്കുകൾ വിഴുങ്ങിപ്പിക്കാൻ അദ്ദേഹത്തിന് മുന്നിൽ ഇനിയും സമയമുണ്ട് ” ഇതാണ് ലെവിസ് പറഞ്ഞിട്ടുള്ളത്.

ടെൻ ഹാഗിന് കീഴിൽ റാഷ്ഫോർഡ് തന്റെ മികവ് വീണ്ടെടുക്കുമെന്നുള്ളതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.എന്നാൽ താരം ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *