അദ്ദേഹം ദൈവമല്ല : ക്രിസ്റ്റ്യാനോയെ കുറിച്ച് മുൻ സഹതാരം പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഒരു മോശം ഫോമിൽലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.ഈ വർഷം യുണൈറ്റഡിന് വേണ്ടി കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ക്രിസ്റ്റ്യാനോക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. പലരും അദ്ദേഹത്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ സഹതാരമായ മിഖായേൽ സിൽവസ്‌ട്രെ. അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും അല്ലാതെ ദൈവമല്ല എന്നുമാണ് സിൽവസ്ട്ര പറഞ്ഞിട്ടുള്ളത്.എന്തൊക്കെയായാലും അദ്ദേഹത്തിന്റെ സൈനിംഗ് പോസിറ്റീവാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സിൽവസ്ട്രയുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Well said 👌 #mufc https://t.co/WgpVH2IyNW
— Man United News (@ManUtdMEN) March 4, 2022
” അദ്ദേഹത്തിന് വിമർശനങ്ങൾ നേരിടേണ്ടി വരുന്നു എന്നുള്ളത് സ്വാഭാവികമായ ഒരു കാര്യമാണ്.അതിന് കാരണം അദ്ദേഹം ചുമക്കുന്ന പേര് തന്നെയാണ്. പലരും വലിയ പ്രതീക്ഷയാണ് അദ്ദേഹത്തിൽ വെച്ചുപുലർത്തുന്നത്. അദ്ദേഹത്തെ പലരും സംശയിക്കുന്നു എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്. ഈ സീസണിലെ കണക്കുകൾ അദ്ദേഹത്തിന് അനുകൂലം തന്നെയാണ്. പ്രത്യേകിച്ച് നിലവിലെ ടീമിന്റെ ഫോമിൽ.അദ്ദേഹത്തിന് ഇപ്പോൾ ഗോളുകൾ നേടാൻ സാധിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സൈനിങ് പോസിറ്റീവായ ഒരു കാര്യം തന്നെയാണ്.പക്ഷെ ഇത് സംഭവിക്കുന്നു. അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.അല്ലാതെ ദൈവമല്ല ” ഇതാണ് സിൽവസ്ട്ര പറഞ്ഞിട്ടുള്ളത്.
മോശം ഫോമിലാണെങ്കിലും ക്രിസ്റ്റ്യാനോക്ക് ആശ്വസിക്കാനാവുന്ന ഒരു ഘടകമുണ്ട്.ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോയാണ്.15 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.