അദ്ദേഹം ഞങ്ങൾക്ക് പറ്റിയ താരമല്ല : ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമെന്നുള്ള റൂമറുകളെ തള്ളികളഞ്ഞ് വമ്പൻമാർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നിലവിൽ ട്രാൻസ്ഫർ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. താരം ക്ലബ്ബ് വിടാനുള്ള അനുമതി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തേടിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം റൊണാൾഡോയിൽ ജർമ്മൻ വമ്പൻമാരായ ബയേണിന് താല്പര്യമുണ്ടെന്നും അവർ താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ പ്രചരിച്ചിരുന്നു.എന്നാൽ ഇതിനെ തള്ളിക്കളഞ്ഞു കൊണ്ട് ബയേണിന്റെ പ്രസിഡന്റായ ഒലിവർ ഖാൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് തങ്ങളുടെ ഫിലോസഫിക്ക് പറ്റിയ താരമല്ല ക്രിസ്റ്റ്യാനോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒലിവർ ഖാന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. എന്നാൽ പോലും അദ്ദേഹം ഞങ്ങളുടെ ട്രാൻസ്ഫർ ഫിലോസഫിക്ക് അനുയോജ്യനായ ഒരു താരമല്ല ” ഇതാണ് ഇപ്പോൾ ഒലിവർ ഖാൻ വ്യക്തമാക്കിയിട്ടുള്ളത്.

ഇതോടുകൂടി റൊണാൾഡോക്ക് മുന്നിൽ ബയേണിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം റൊണാൾഡോയെ ടീമിലെത്തിക്കാൻ വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനും എറിക്ക് ടെൻ ഹാഗിനും താരത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം. ഇവിടെ ഒരു അന്തിമ തീരുമാനം എടുക്കേണ്ടത് റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *