അത്ഭുതകരം : ക്രിസ്റ്റ്യാനോയുടെ നേട്ടത്തെ കുറിച്ച് ഗാരി ലിനേക്കർ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് എവെർടണെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കത്തിൽ യുണൈറ്റഡ് പിറകിൽ പോയെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. സൂപ്പർ താരങ്ങളായ ആന്റണി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.

ഈ പ്രീമിയർ ലീഗിൽ റൊണാൾഡോ നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്. മാത്രമല്ല തന്റെ ക്ലബ്ബ് കരിയറിൽ 700 ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.943 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 700 ഗോളുകൾ നേടിയിട്ടുള്ളത്.199 അസിസ്റ്റുകളും ഇക്കാലയളവിൽ റൊണാൾഡോ കരസ്ഥമാക്കിയിട്ടുണ്ട്.

ഏതായാലും റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിനേക്കർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹം ട്വീറ്റ് ചെയ്ത വാക്കുകൾ ഇങ്ങനെയാണ്.

” 700 ക്ലബ്ബ് ഗോളുകളാണ് ഇൻഗ്രേഡിബിൾ ക്രിസ്റ്റ്യാനോ നേടിയിട്ടുള്ളത്. അതായത് ഒരു സീസണിൽ 35 ഗോളുകൾ വീതം 20 വർഷത്തോളം നേടണം. അത്ഭുതകരം തന്നെ ” ഇതാണ് ലിനെക്കർ കുറിച്ചിട്ടുള്ളത്.

സ്പോർട്ടിംഗിന് വേണ്ടി ആകെ 5 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. റയൽ മാഡ്രിഡിന് വേണ്ടിയാണ് റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്.450 ഗോളുകളാണ് താരം പൂർത്തിയാക്കിയിട്ടുള്ളത്.യുവന്റസിന് വേണ്ടി 101 ഗോളുകളും റൊണാൾഡോ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 144 ഗോളുകളാണ് ഇതുവരെ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും ഈ സീസണിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരുന്നു റൊണാൾഡോക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇനി താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *