അതൃപ്തി പുകയുന്നു,ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിട്ടേക്കും?
ഇന്നലെ പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയിക്കാൻ സാധിച്ചിരുന്നില്ല.സതാംപ്റ്റണായിരുന്നു യുണൈറ്റഡിന് സമനിലയിൽ തളച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല.
അത് മാത്രമല്ല, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അതായത് അവസാനമായി താരം കളിച്ച ആറു മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിട്ടില്ല.2009-ന് ശേഷം റൊണാൾഡോ നേരിടുന്ന ഏറ്റവും വലിയ ഗോൾ വരൾച്ചയാണിത്.
ഇതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ കടുത്ത അസംതൃപ്തനാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.മാത്രമല്ല ഈ സീസണിനു ശേഷം താരം യുണൈറ്റഡ് വിടാൻ തീരുമാനിച്ചതായും അറിയാൻ കഴിയുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) February 13, 2022
യുണൈറ്റഡിന്റെ സ്‌ക്വാഡിൽ റൊണാൾഡോ തൃപ്തനല്ല.കൂടാതെ പ്രായം തന്നെ തളർത്തി തുടങ്ങിയതായി റൊണാൾഡോക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 37-കാരനായ താരം പ്രീമിയർ ലീഗ് വിടാൻ ആലോചിക്കുന്നുണ്ട്.നിലവിൽ ക്രിസ്റ്റ്യാനോക്ക് യുണൈറ്റഡുമായി 2024 വരെയാണ് കരാർ അവശേഷിക്കുന്നത്.
അതേസമയം മറ്റൊരു റൂമർ കൂടി ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു.അതായത് സിദാൻ പിഎസ്ജിയുടെ പരിശീലകനാവുകയാണെങ്കിൽ അദ്ദേഹം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നായിരുന്നു റൂമർ.ഏതായാലും തന്റെ ഭാവിയെക്കുറിച്ച് ഈ സീസണിന് അതിനുശേഷം റൊണാൾഡോ ഏത് രൂപത്തിലുള്ള തീരുമാനം കൈക്കൊള്ളുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.