അതിവേഗ ഇരട്ടഗോൾ, പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മക്ടോമിനേ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ മക്ടോമിനേയും ബ്രൂണോ ഫെർണാണ്ടസുമാണ് യൂണൈറ്റഡിന് തകർപ്പൻ ജയം സമ്മാനിച്ചത്. ശേഷിച്ച ഗോളുകൾ ലിന്റോൾഫ്, ജെയിംസ് എന്നിവരാണ് നേടിയത്. ലീഡ്‌സിന്റെ ഗോളുകൾ കണ്ടെത്തിയത് കൂപ്പർ, ഡല്ലാസ് എന്നിവരാണ്.ഈ മത്സരത്തിൽ മക്ടോമിനേ സ്വന്തമാക്കിയ അതിവേഗ ഇരട്ടഗോളിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് താരം. മത്സരത്തിന്റെ മൂന്നാം മിനുട്ട് പിന്നിടുമ്പോഴേക്കും രണ്ട് ഗോളുകളാണ് മക്ടോമിനേ പൂർത്തിയാക്കിയത്. ആദ്യ മൂന്ന് മിനുട്ടുകൾക്കുള്ളിൽ തന്നെ ഇരട്ടഗോൾ പൂർത്തിയാക്കുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യത്തെ താരമാണ് മക്ടോമിനേ.
A piece of history for the Man Utd midfielder 👏
— Goal News (@GoalNews) December 20, 2020
മത്സരം തുടങ്ങി 69-ആം സെക്കൻഡിൽ തന്നെ മക്ടോമിനേ ലീഡ്‌സിന്റെ വലകുലുക്കുകയായിരുന്നു.ലീഡ്‌സിനെതിരെ യുണൈറ്റഡ് നേടുന്ന വേഗതയേറിയ ഗോളാണ് ഇത്. വൈകാതെ ഈ സ്ക്കോട്ടിഷ് മിഡ്ഫീൽഡർ രണ്ടാം ഗോളും കണ്ടെത്തി. ഇതിന് മുമ്പ് 68 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം ആകെ ആറു ഗോളുകൾ മാത്രമായിരുന്നു താരം നേടിയിരുന്നത്.മത്സരത്തിന്റെ ഇരുപത് മിനുട്ടുകൾ പിന്നിടുമ്പോഴേക്കും യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. 2006 ഓഗസ്റ്റിൽ ഫുൾഹാമിനെതിരെയുള്ള മത്സരത്തിന് ശേഷം ഇതാദ്യമായാണ് ഇരുപത് മിനുട്ടിനുള്ളിൽ യുണൈറ്റഡ് മൂന്ന് ഗോളുകൾ സ്കോർ ചെയ്യുന്നത്. ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. പതിമൂന്ന് മത്സരങ്ങളിൽ ഇരുപത്തിയാറു പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.
Yep, we managed to fit all of that into just two minutes and 25 seconds 🍿😅
— Manchester United (@ManUtd) December 20, 2020
🔴 #MUFC
#️⃣ #MUNLEE
🏆 #PL pic.twitter.com/K46ULj6DFF