അടുത്ത പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്ന തിയ്യതി പുറത്തു വിട്ടു !
2020/21 പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്ന തിയ്യതി പുറത്തു വിട്ടു. പ്രീമിയർ ലീഗ് അധികൃതർ തന്നെയാണ് ഔദ്യോഗികമായി തിയ്യതി പുറത്തു വിട്ടത്. സെപ്റ്റംബർ പന്ത്രണ്ടിനാണ് അടുത്ത സീസണിലെ മത്സരങ്ങൾ ആരംഭിക്കുക. അടുത്ത വർഷം മെയ് ഇരുപത്തിമൂന്നിന് അവസാനിക്കുന്ന രീതിയിലാണ് ഇത് ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുന്നത്. കോവിഡ് മൂലം സാധാരണയിൽ നിന്നും ഒരു മാസം വൈകിയാണ് സീസൺ ആരംഭിക്കുന്നതെങ്കിലും സാധാരണ പോലെ തന്നെ മെയ്ൽസീസൺ അവസാനിക്കും. ചാമ്പ്യൻസ് ലീഗ് ഫൈനൽ അവസാനിച്ച് മൂന്നാഴ്ചക്കകം തന്നെയാണ് പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.
Premier League Shareholders today agreed to start the 2020/21 #PL season on 12 September
— Premier League (@premierleague) July 24, 2020
The final match round of the campaign will take place on 23 May
The Premier League will continue to consult with @FA and @EFL regarding the scheduling of all domestic competitions pic.twitter.com/AE21rTqiwK
നിലവിൽ ലിവർപൂൾ ആണ് ലീഗിലെ ചാമ്പ്യൻമാർ. ” 2020/21 പ്രീമിയർ ലീഗ് സീസൺ സെപ്റ്റംബർ 12-ന് ആരംഭിക്കാൻ പ്രീമിയർ ലീഗ് ഷെയർഹോൾഡേഴ്സ് തീരുമാനിച്ചിരിക്കുന്നു. ഫൈനൽ റൗണ്ട് മാച്ചുകൾ മെയ് 23 നാണ് നടക്കുക. എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ്, ബാക്കിയുള്ള ഡൊമസ്റ്റിക് കപ്പ് എന്നിവയുടെ തിയ്യതികൾ പിന്നീട് തീരുമാനിക്കും ” എന്നാണ് പ്രീമിയർ ലീഗ് പ്രസ്താവിച്ചത്.
BREAKING: The Premier League 2020/21 season will begin on September 12 and finish on May 23 🏆 pic.twitter.com/zVvfhFpp0L
— B/R Football (@brfootball) July 24, 2020