അടുത്ത നാല് സുഹൃത്തുക്കളിൽ ഒരാൾ ക്രിസ്റ്റ്യാനോ : കാരണം വിശദീകരിച്ച് ടെല്ലസ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ അലക്സ് ഈയിടെ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ലൂക്ക് ഷോക്ക് പരിക്കേറ്റ സമയത്ത് ലഭിച്ച അവസരം നല്ല രൂപത്തിൽ വിനിയോഗിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. കൂടാതെ വിയ്യാറയലിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു തകർപ്പൻ ഗോളും താരം സ്വന്തമാക്കിയിരുന്നു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ അടുത്ത നാല് സുഹൃത്തുക്കളെ ടെല്ലസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടെല്ലസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.ഡിയോഗോ ഡാലോട്ട്, ബ്രൂണോ ഫെർണാണ്ടസ്,ഫ്രഡ്‌ എന്നിവരാണ് മറ്റു മൂന്ന് പേർ. ഇതിനുള്ള വിശദീകരണവും ടെല്ലസ് നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ പോർച്ചുഗീസ് സംസാരിക്കുന്നവരും സ്പാനിഷ് സംസാരിക്കുന്നവരും എപ്പോഴും ഒപ്പമായിരിക്കും.എല്ലാ താരങ്ങൾക്കിടയിലും വളരെ നല്ല ബന്ധമാണ് ഉള്ളത്.ഈ ഡ്രസിങ് റൂമിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. എല്ലാം നല്ല രൂപത്തിലാണ് മുന്നോട്ട് പോവുന്നത്.ഏത് രാജ്യത്തിൽ നിന്നാണോ, ഏത് ഭാഷയാണോ സംസാരിക്കുന്നത് എന്നൊന്നും വിഷയമല്ല, ഇവിടെ എല്ലാവരും ഒന്നാണ്.പക്ഷേ എനിക്ക് സംസാരിക്കാൻ എളുപ്പമുള്ളത് ഫ്രഡ്‌, ക്രിസ്റ്റ്യാനോ, ഡാലോട്ട് എന്നിവരോടാണ്. കാരണം അവരൊക്കെ പോർച്ചുഗീസ് സംസാരിക്കുന്നവരാണ്.അത്കൊണ്ട് തന്നെ കളത്തിൽ ഞങ്ങൾ തമ്മിലുള്ള കണക്ഷനും വളരെ എളുപ്പമാണ്. ഇതിന് പുറമേ സ്വാഭാവികമായി ഇവരോട് നാല് പേരോടും എനിക്ക് അടുത്ത സൗഹൃദബന്ധമുണ്ട് ” ടെല്ലസ് പറഞ്ഞു.

യുണൈറ്റഡിന്റെ ബ്രന്റ്ഫോഡുമായുള്ള മത്സരം മാറ്റിവെച്ചിരുന്നു. ഇനി ബ്രൈറ്റണെയാണ് യുണൈറ്റഡ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *