അഗ്വേറോ സിംഹത്തെ പോലെ, നാല്പതാം വയസ്സ് വരെ ഗോളടി തുടരും: ഗ്വാർഡിയോള!

ഈ സീസണോട് കൂടി ക്ലബ്‌ വിടുന്ന മാഞ്ചസ്റ്റർ സിറ്റി ഇതിഹാസതാരം സെർജിയോ അഗ്വേറോയെ വാനോളം പ്രശംസിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള.പ്രീമിയർ ലീഗിലെ അവസാന മത്സരമായ എവെർട്ടണിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പെപ് ഗ്വാർഡിയോള അഗ്വേറോയെ പുകഴ്ത്തിയത്. അഗ്വേറോ ഒരു സിംഹത്തെ പോലെയാണെന്നും നാല്പത് വയസ്സ് വരെ അദ്ദേഹത്തിന് കളിക്കാനും ഗോളടി തുടരാനാവുമെന്നുമാണ് ഗ്വാർഡിയോള അറിയിച്ചത്.32-കാരനായ താരം എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിലുള്ള താരത്തിന്റെ അവസാന പ്രീമിയർ ലീഗ് മത്സരമായിരിക്കും നാളെ നടക്കുന്നത്. പത്ത് വർഷത്തോളം സിറ്റിക്ക് വേണ്ടി പന്ത് തട്ടിയ അഗ്വേറോയാണ് സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ.

” തമാശക്കാരനായ അസാധാരണമായ ഒരു വ്യക്തിയാണ് അഗ്വേറോ. അദ്ദേഹം ഒരു ഇതിഹാസം തന്നെയാണ്. അർജന്റീനക്ക് വേണ്ടിയും പ്രീമിയർ ലീഗിലും ഗോൾ നേടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ടേറിയ കാര്യമാണ് അദ്ദേഹം വർഷങ്ങളായിട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച അദ്ദേഹത്തിന്റെ അവസാനമത്സരമാണ്.എനിക്കുറപ്പുണ്ട് ആരാധകർ അദ്ദേഹത്തിന് നല്ലൊരു യാത്രയപ്പ് നൽകുമെന്നുള്ളത്. കാരണം അത്രയേറെ മികവുറ്റ കാര്യങ്ങളാണ് അദ്ദേഹം ഇവിടെ ചെയ്തു തീർത്തിട്ടുള്ളത്.കാട്ടിലെ സിംഹത്തെ പോലെയാണ് അഗ്വേറോ.എതിരാളികളെ അദ്ദേഹം ഇല്ലാതാക്കുന്നു.അദ്ദേഹത്തിന്റെ ക്വാളിറ്റി തെളിയിക്കുന്നതാണ് അദ്ദേഹം നേടിയ അവസാനഗോൾ. നാല്പതാം വയസ്സ് വരെ കളിക്കാനും ഗോളടി തുടരാനും അദ്ദേഹത്തിന് സാധിക്കും ” ഗ്വാർഡിയോള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *