അഗ്വേറോയുടെ ലെവലിൽ എത്താൻ ഹാലന്റിന് സാധിച്ചിട്ടില്ല: ഇയാൻ ലേഡിമാൻ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലന്റ് നടത്തുന്നത്.ഇതുവരെ പ്രീമിയർ ലീഗിൽ 15 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആകെ 20 ഗോളുകളാണ് ഹാലന്റ് കരസ്ഥമാക്കിയിട്ടുള്ളത്. നിരവധി റെക്കോർഡുകൾ അദ്ദേഹം തകർക്കുകയും ചെയ്തിരുന്നു.

എന്നാൽ ഡൈലി മെയിലിന്റെ ഫുട്ബോൾ നിരീക്ഷകനായ ഇയാൻ ലേഡിമാൻ ഹാലന്റിന്റെ കാര്യത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ അഗ്വേറോയുടെ ലെവലിൽ എത്താൻ ഹാലന്റിന് സാധിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ലേഡിമാൻ ഡൈലി മെയിലിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ അഗ്വേറോയുടെ ഗോളുകൾ ഒന്ന് എടുത്തു പരിശോധിച്ചു നോക്കുക. പല ഗോളുകളും ടീമിനെ സമനില സമ്മാനിച്ചതോ വിജയം സമ്മാനിച്ചതോ ആയിരിക്കും.പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സിറ്റിക്ക് രക്ഷകൻ ആയിട്ടുണ്ട്. ഇപ്പോഴത്തെ പോലെ ക്ഷീണിതരായ ടീമുകൾക്കെതിരെയല്ല അഗ്വേറോ അന്ന് ഗോളുകൾ നേടിയിട്ടുള്ളത്.മാത്രമല്ല ഇതുപോലെയുള്ള സഹതാരങ്ങളും ഉണ്ടായിരുന്നില്ല.അഗ്വേറോ തന്നെ മത്സരത്തെ രൂപപ്പെടുത്തുകയും വിജയങ്ങൾ നേടുകയും കിരീടങ്ങൾ നേടുകയും ചെയ്തിരുന്നു.ഹാലന്റിനെ കുറിച്ച് ചർച്ച ചെയ്യുന്ന സമയത്ത് ഇതും കൂടി പരിഗണിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.അഗ്വേറോയുടെ ലെവലിൽ എത്താൻ ഹാലന്റിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം ” ഇതാണ് ലേഡിമാൻ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആകെ 260 ഗോളുകൾ നേടിയിട്ടുള്ള ഇതിഹാസമാണ് അഗ്വേറോ.പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *